കണ്ണൂർ: എരഞ്ഞോളിയിൽ ആംബുലൻസിന്റെ വഴി തടസ്സെപ്പെടുത്തിയ ഡോക്ടർക്കെതിരെ കേസ് എടുത്തു. പിണറായി സ്വദേശി രാഹുൽ രാജെന്നയാണ് ആംബുലൻസിന് തടസ്സം സൃഷ്ടിച്ചത്. സംഭവത്തിൽ രാഹുലിന്റെ പക്കൽ നിന്നും പിഴയും ഈടാക്കി. രാഹുൽ തടസ്സം സൃഷ്ടിച്ച ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി യഥാസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരിച്ചിരുന്നു.
സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിലാണ് പോലീസ് കേസ് എടുത്തത്. ഡോക്ടറുടെ പക്കൽ നിന്നും അയ്യായിരം രൂപയാണ് പിഴയായി ഈടാക്കിയത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. മട്ടന്നൂർ സ്വദേശിയായ റുഖിയയുമായിട്ടായിരുന്നു ആംബുലൻസ് ആശുപത്രിയിലേക്ക് പോയത്. ഹൃദയാഘാതത്തെ തുടർന്ന് റുഖിയയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെയാണ് ഡോക്ടറുടെ കാർ ആംബുലൻസിന് തടസ്സം സൃഷ്ടിക്കുകയായിരുന്നു. അരമണിക്കൂറോളം നേരമാണ് ഡോക്ടറുടെ കാർ ആംബുലൻസിന് മാർഗ്ഗ തടസ്സം സൃഷ്ടിച്ചത്. ആശുപത്രിയിൽ എത്തിച്ച് റുഖിയയ്ക്ക് ചികിത്സ നൽകിയെങ്കിലും മരിക്കുകയായിരുന്നു. ഇതിന് പിന്നാലെ പരാതിയുമായി ആംബുലൻസ് പോലീസിനെ സമീപിച്ചു. പരാതിയിൽ നടത്തിയ അന്വേഷണത്തിൽ തടസ്സം സൃഷ്ടിച്ചത് ഡോക്ടറുടെ കാർ ആണെന്ന് വ്യക്തമാകുകയായിരുന്നു.
Discussion about this post