നടൻ ദുൽഖർ സൽമാൻ അതിഥിയായി എത്തിയ ഒരു വിവാഹ ചടങ്ങാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ദുൽഖർ സൽമാന്റെ ബോഡിഗാർഡ് ദേവദത്തിന്റെ വിവാഹമാണിത്. ചടങ്ങിന് താരം തന്നെ നേരിട്ടെത്തി ദമ്പതികൾക്ക് ആശംസകൾ നേർന്നു. ഐശ്യര്യയാണ് ദേവദത്തിന്റെ വധു.
ദുൽഖറിനോട് ഒപ്പം സണ്ണി വെയ്ൻ അടക്കമുള്ള താരങ്ങളും മറ്റ് സുഹൃത്തുക്കളും ദേവദത്തിന്റെ വിവാഹത്തിൽ പങ്കെടുത്തു. വധൂവരന്മാർക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ദുൽഖർ സൽമാൻ സന്തോഷം പങ്കിടുന്ന ഫോട്ടോകളും വീഡിയോകളും ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ദുൽഖർ സൽമാനോടൊപ്പം വിവിധ പരിപാടികളിൽ പങ്കെടുത്തു കൊണ്ട് നേരത്തെ തന്നെ ശ്രദ്ധേയനായിട്ടുള്ള വ്യക്തിയാണ് ദേവദത്ത്. ‘ദി 192 സെ.മീ’ എന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ദേവദത്ത് അറിയപ്പെടുന്നത്. അദ്ദേഹത്തിന് ഇൻസ്റ്റഗ്രാം ഐഡിയുടെ പേര് കൂടിയാണിത്. ആറടിയിലേറെ ഉയരമുള്ള അദ്ദേഹം ദുൽഖറിനോടൊപ്പം ഉള്ള യാത്രകളിൽ എപ്പോഴും ആരാധക ശ്രദ്ധ പിടിച്ചു പറ്റുന്ന വ്യക്തിയാണ്.
2019ൽ മിസ്റ്റർ എറണാകുളം കോമ്പിറ്റീഷനിൽ മൂന്നാം സ്ഥാനം നേടിയിട്ടുള്ള വ്യക്തിയാണ് ദേവദത്ത്. ഈ മത്സരത്തിൽ ‘ഫിസീക് മോഡൽ’ ടൈറ്റിൽ വിജയിയും ദേവദത്ത് ആയിരുന്നു. ദുൽഖറിന്റെ പല വീഡിയോകളുടെയും ഭാഗമായിട്ടുള്ള ദേവദത്തിനും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ആരാധകരുണ്ട്.
Discussion about this post