ശ്രീനഗർ : ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ ഭീകര സാന്നിധ്യം സംശയിക്കുന്നതായുള്ള റിപ്പോർട്ടിനെ തുടർന്ന് സൈന്യം തിരച്ചിൽ ആരംഭിച്ചു. ബാരാമുള്ളയിലെ സോപോറിലെ ഗുജ്ജർ പത്രി മേഖലയിലാണ് സുരക്ഷാ സേന ദൗത്യം ആരംഭിച്ചിട്ടുള്ളത്. മേഖലയിലെ ഒരു പ്രദേശത്തു നിന്നും വെടിയൊച്ചകൾ കേട്ടതായും റിപ്പോർട്ട് ഉണ്ട്.
ഗുജ്ജർ പത്രി മേഖലയിലെ തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഇൻ്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത് . സൈന്യം ഒളിത്താവളത്തിന് സമീപമെത്തിയപ്പോളാണ് വെടിയൊച്ചകൾ കേട്ടത്. പ്രദേശത്ത് തിരച്ചിൽ നടക്കുന്നതായും സിവിലിയൻ സുരക്ഷ ഉറപ്പാക്കാൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായും ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു.
Discussion about this post