തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടതിലൂടെ ഈ വർഷത്തെ ആദ്യ വനിതാ ജയിൽ പുള്ളിയായി ഗ്രീഷ്മ. അട്ടക്കുളങ്ങര വനിതാ ജയിലിൽ ഈ വർഷം എത്തുന്ന ആദ്യത്തെ പ്രതിയാണ് ഗ്രീഷ്മ. കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മയ്ക്ക് ഒന്നാം നമ്പർ തന്നെയാണ് ജയിലിൽ ലഭിച്ചിരിക്കുന്നതും.
ഇന്നലെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിനെ തുടർന്ന് ഗ്രീഷ്മയെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത്. ഇവിടെ നിലവിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. അതിനാൽ റിമാൻഡ് പ്രതികൾക്കൊപ്പമാണ് ഗ്രീഷ്മയെ പാർപ്പിച്ചിരിക്കുന്നത്. 14ാം ബ്ലോക്കിലെ രണ്ട് റിമാൻഡ് പ്രതികൾക്കൊപ്പമാണ് ഇവരുടെ താമസം. 1/2025 എന്ന നമ്പർ ആണ് ഗ്രീഷ്മയ്ക്ക് നൽകിയിരിക്കുന്നത്.
ഇന്നലെ രാവിലെ ആയിരുന്നു ഷാരോൺ കൊലക്കേസിൽ കോടതി ശിക്ഷ വിധിച്ചത്. മറ്റ് നടപടിക്രമങ്ങൾ പൂർത്തയാക്കി ഉച്ചയ്ക്ക് മുൻപ് തന്നെ ഗ്രീഷ്മയെ ജയിലിൽ എത്തിച്ചു. വൈകീട്ടോടെയാണ് ഇവിടുത്തെ അഡ്മിഷൻ നടപടികൾ പൂർത്തിയായത്. വിചാരണ വേളയിൽ ഇവിടെയായിരുന്നു ഗ്രീഷ്മ ഉണ്ടായിരുന്നത്. എന്നാൽ സഹതടവുകാരികളുടെ പരാതിയെത്തുടർന്ന് 2025 സെപ്റ്റംബറിൽ മാവേലിക്കര വനിതാ സ്പെഷ്യൽ ജയിലിലേക്കു മാറ്റുകയായിരുന്നു.
Discussion about this post