കോഴിക്കോട്: നാദാപുരത്ത് കാറിൽ അപകടകരമായി യാത്ര ചെയ്ത് യുവാക്കളുടെ വീഡിയോ ചിത്രീകരണം. വിവാഹ ആഘോഷത്തിനിടെയാണ് യുവാക്കൾ ഇത്തരത്തിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്തത്. വരനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് കാറിന്റെ ഡോറിലിരുന്നും അപകടകരമായി വാഹനം ഓടിച്ചും ഗതാഗത തടസമുണ്ടാക്കിയും യാത്ര ചെയ്ത് റീൽസ് ചിത്രീകരിച്ചത്.
മൂന്ന് കിലോമീറ്ററോളം ദൂരത്ത് റോഡിലൂടെ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും യുവാക്കൾ യാത്ര ചെയ്തു. പുറകെ വന്നിരുന്ന വാഹനങ്ങൾക്ക് തടസം വരുത്തിയാണ് ഇത്തരം പ്രവർത്തികൾ യുവാക്കൾ ചെയ്തത്. ആഡംബര കാറുകൾ ഉപയോഗിച്ച് റോഡിലൂടെ അഭ്യാസം നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു
Discussion about this post