നിരവധി പ്രതിസന്ധികളിലൂടെ കടന്നുവന്ന് ഇപ്പോൾ ഇന്ത്യ അറിയുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയി മാറിയ ആളാണ് സീമ വിനീത്. താൻ കടന്നുവന്ന വിഷമഘട്ടങ്ങളെ കുറിച്ചെല്ലാം പലപ്പോഴും സീമ വിനീത് തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുള്ള ഒരു അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സീമ.
ചെറിയ പ്രായം മുതൽ സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും ഒറ്റപ്പെടേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് അവർ പറയുന്നു. കുടുംബത്തിൽ നിന്നും കുട്ടിക്കാലത്ത് ശാരീരിക പീഡനങ്ങളേക്കാൾ മാനസികമായി നിരവധി വേദനകൾ തനിക്ക് അനുഭവിക്കണ്ടേി വന്നിട്ടുണ്ട്. സ്‌കൂളിൽ പോവാൻ പോലും മടിയായിരുന്നു. ചെറുപ്പത്തിൽ തന്നെ താനൊരു ട്രാൻസ്‌ജെൻഡർ ആണെന്ന് എല്ലാവരും അറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരും അത്തരത്തിലാണ് പെരുമാറിയിരുന്നത്. റോഡരികിൽ വച്ചെല്ലാം നിരവധി ഉപദ്രവങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. താൻ ആണാണോ പെണ്ണാണോ എന്ന് അറിയണമെന്ന് പറഞ്ഞായിരുന്നു പലരും ഉപദ്രവിച്ചിരുന്നത്. ആ സമയത്തെല്ലാം നിലവിളിച്ച് ഓടിയിട്ടുണ്ട്. ഇന്നും അവരെ കാണുമ്പോൾ പേടിയാണെന്നും സീമ വിനീത് പറയുന്നു.
മിമിക്രി ആർട്ടിസ്റ്റുകളോടൊപ്പം താൻ ജോലി ചെയ്തിട്ടുണ്ട്. ആ സമയത്തും തനിക്ക് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സീമ പറയുന്നു. ആ സമയത്തെല്ലം എല്ലാവരും ബാത്ത്‌റൂം ഉപയോഗിച്ചതിന് ശേഷം മാത്രമേ തനിക്ക് ഉപയോഗിക്കാൻ കഴിയുമായിരുന്നുള്ളൂ. അന്ന് ലേസർ ട്രീറ്റ്‌മെന്റ് ഒന്നും കഴിഞ്ഞിരുന്നില്ല. വാക്‌സ് ചെയ്യാനൊക്കെ സമയം വേണ്ടതു കാരണം കുറഞ്ഞത് മുക്കാൽ മണിക്കൂർ എങ്കിലും ബാത്ത്‌റൂമിൽ സമയം വേണ്ടി വരുമായിരുന്നു. തിരികെ അവരോടൊപ്പം ബസിൽ വരുന്ന സമയത്ത് അവർ മോശമായി പെരുമാറി. ഇത്രയും സമയം കുളിക്കാൻ എടുക്കാൻ നീ പെണ്ണാണോ എന്നായിരുന്നു അവരുടെ ചോദ്യം. അവർ ശരീരത്തിൽ മോശമായി പിടിക്കഒയും സാരി അഴിക്കാൻ നോക്കുകയും ചെയ്തു. താൻ പോലീസിൽ പരാതി നൽകി. അവരെ അറസ്റ്റ് ചെയ്യിപ്പിച്ചു. തന്നോട് മാപ്പ് പറയിപ്പിക്കുകയും ചെയ്തുവെന്നും സീമ കൂട്ടിച്ചേർത്തു.
Discussion about this post