എണ്ണമയം മുഖക്കുരുവിനും മറ്റ് പ്രശ്നങ്ങൾക്കും കാരണമാകാം. എണ്ണമയമുള്ള ചർമ്മവും മുടിയുമൊക്കെ സംരക്ഷിക്കേണ്ടത് ഏങ്ങനെ ആണെന്ന് പലർക്കും അറിയില്ല. മുടിയ്ക്കും അതുപോലെ ചർമ്മത്തിനും അനുയോജ്യമായ രീതിയിലുള്ള ഒരു ഫേസ് പായ്ക്ക് തയാറാക്കി നോക്കാം. ഇതിന് ആവശ്യമുള്ള സാധനങ്ങൾ മുൾട്ടാണി മിട്ടി തൈര് തേൻ എന്നിങ്ങനെയാണ്. ഇവയുടെ ഗുണങ്ങൾ അറിയാം.
മുൾട്ടാണി മിട്ടി
ചർമ്മ സംരക്ഷണത്തിനും അതുപോലെ മുടിയ്ക്കും വളരെ നല്ലതാണ് മുൾട്ടാണി മിട്ടി. മുഖം തിളങ്ങാനും മുടിയെ നന്നായി കണ്ടീഷണിംഗ് ചെയ്യാനും മുൾട്ടാണി മിട്ടി ഏറെ സഹായിക്കും. എല്ലാത്തരം മുടിയുള്ളവർക്കും ഇത് ഏറെ നല്ലതാണ്.
തൈര്
മുടിയ്ക്കും ചർമ്മത്തിനും ഒരുപോലെ ഗുണം നൽകുന്നതാണ് തൈര്. ഇതിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ മിക്ക പ്രശ്നങ്ങളെയും ഇല്ലാതാക്കും. വരണ്ട മുടിയെ സോഫ്റ്റായി സൂക്ഷിക്കാൻ തൈര് വളരെ നല്ലതാണ്.
തേൻ
ഔഷധ ഗുണങ്ങളുടെ കലവറയാണ് തേൻ. ആന്റി ബാക്ടീരിയൽ ആന്റി ഫംഗൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് തേൻ. നല്ല മധുരവും രുചിയുമുള്ള തേൻ മുടിയ്ക്കും ചർമ്മത്തിനും ഏറെ മികച്ചതാണ്. ആവശ്യമായ ഈർപ്പം നിലനിർത്താൻ തേൻ സഹായിക്കും. വരണ്ടതും ഒതുങ്ങാത്തതുമായ മുടിയെ നേരെയാക്കാൻ തേൻ സഹായിക്കും
പായ്ക്ക് തയ്യാറാക്കുന്ന വിധം
2 ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടി എടുക്കുക. ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേനും ആവശ്യത്തിന് തൈരും ചേർത്ത് നല്ലൊരു പായ്ക്ക് തയാറാക്കുക. അൽപ്പം കട്ടിയുള്ളതും എന്നാൽ ഒരുപാട് വെള്ളം പോലെ അല്ലാത്തതുമായ പായ്ക്കാണ് ആവശ്യം. ഇത് മുടിയുടെ വേരിൽ നിന്ന് തേച്ച് പിടിപ്പിക്കുക. തലയോട്ടിയിലും ഇത് തേയ്ക്കാവുന്നതാണ്. ബാക്കി വരുന്നത് മുഖത്തും തേച്ച് പിടിപ്പിച്ച് 20 മിനിറ്റ് കഴിഞ്ഞ് മുടിയും മുഖവുമൊക്കെ വെള്ളം ഉപയോഗിച്ച് കഴുകി വ്യത്തിയാക്കാവുന്നതാണ്.
Discussion about this post