ന്യൂഡൽഹി: ഫോണുകളിൽ സർക്കാർ അനുബന്ധ ആപ്പുകൾ മുൻകൂറായി ഇൻസ്റ്റാൾ ചെയ്യാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. ആപ്പിൾ,ഗൂഗിൾ,സാംസംഗ് എന്നിങ്ങനെയുള്ള പ്രമുഖ കമ്പനികൾക്ക് അടക്കം കേന്ദ്ര ഐടി മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ഫോണുകൾ ഉപഭോക്താവിന്റെ കൈകളിലെത്തും മുൻപേ സർക്കാർ അനുബന്ധ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യണമെന്നാണ് നിർ്‌ദ്ദേശം.
ആപ്പിളിന്റെ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവ പോലുള്ള അവരുടെ മാർക്കറ്റ് പ്ലേസുകളിൽ സർക്കാരിന്റെ ആപ്പ് സ്റ്റോർ ഉൾപ്പെടുത്താനും ടെക് കമ്പനികളോട് അഭ്യർത്ഥിച്ചതായാണ് വിവരം. പൊതുജനക്ഷേമ സേവനങ്ങൾ സാങ്കേതികവിദ്യ ഉപയോഗിച്ച് വിപുലപ്പെടുത്തുകയാണ് ഈ നീക്കത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
നിലവിൽ ഇന്ത്യയിലെ ആപ്പിൾ, ഗൂഗിൾ സ്റ്റോറുകൾ വഴി സർക്കാരിന്റെ ആപ്പുകൾ ആളുകൾക്ക് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. എന്നാൽ സ്റ്റോറുകൾക്കുള്ളിൽ ഈ ആപ്പുകൾ ഒരു GOV.in ആപ്പ് സ്യൂട്ടിലേക്ക് ബണ്ടിൽ ചെയ്യുന്നത് കൂടുതൽ ഗുണം ചെയ്യുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
Discussion about this post