വയനാട് : വയനാട് പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവാ ആക്രമണത്തിൽ വനവാസി സ്ത്രീ കൊല്ലപ്പെടാനുണ്ടായ സംഭവത്തിൽ കടുവയെ വെടിവെച്ചു കൊല്ലുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ . ഇതിനായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇന്ന് തന്നെ ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റീംഗ് പ്രൊസീജിയർ (SOP) പ്രകാരം ഈ കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തും. അതിനുശേഷം ആദ്യഘട്ടമെന്ന നിലയിൽ മയക്കുവെടി വെച്ചോ കൂടുവെച്ചോ പിടികൂടുന്നതിന് ശ്രമിക്കാവുന്നതാണ്. അല്ലെങ്കിൽ കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തി വെടിവെച്ചു കൊല്ലാനുള്ള അന്തിമ നടപടി സ്വീകരിക്കുന്നതാണ്.
രാധ എന്ന വനവാസി സ്ത്രീയാണ് കൊല്ലപ്പെട്ടത്.മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് കടുവ ആക്രമിച്ചത്.തോട്ടത്തിൽ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം. വനംവകുപ്പിലെ താൽക്കാലിക വാച്ചറുടെ ഭാര്യയാണ് രാധ.തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്
അസേമയം സംഭവസ്ഥലത്ത് കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ . സ്ഥലത്തെത്തിയ മന്ത്രി ഒ ആർ കേളുവിന് നേരെ പ്രതിഷേധം ഉയർത്തി. കടുവയെ കൊല്ലാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് നാട്ടുകാർ അറിയിച്ചു. വയനാട്ടിൽ കഴിഞ്ഞ 10 വർഷത്തിനിടെ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 8 പേരാണ്.
Discussion about this post