തിരുവനന്തപുരം : ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടി വരുന്നു. മീറ്റർ പ്രവർത്തിക്കാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെയാണ് നടപടി വരുന്നത്. ഇനി മുതൽ മീറ്റർ പ്രവർത്തിക്കാതെ സർവീസ് നടത്തിയാൽ യാത്ര സൗജന്യം’ എന്ന സ്റ്റിക്കർ ഓട്ടോറിക്ഷകളിൽ പതിപ്പിക്കാനാണ് മോട്ടോർ വാഹന വകുപ്പിൻറെ തീരുമാനം.
ഫെബ്രുവരി ഒന്ന് മുതൽ നടപ്പാക്കാനാണ് ഗതാഗതവകുപ്പ് തീരുമാനമെടുത്തിരിക്കുന്നത് . ഇത് സംബന്ധിച്ചു് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗത്തിൽള്ള ചർച്ച കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഉത്തരവ് ഉടൻ തന്നെ പുറത്തിറങ്ങിയേക്കും എന്നാണ് വിവരം.
ഓട്ടേറിക്ഷ തൊഴിലാളികൾ അവർക്ക് തോന്നുന്ന രീതിയിലാണ് പണം ഈടാക്കുന്നത്. ഇതേ തുടർന്ന് വ്യപകമായാണ് പരാതികൾ ഉയരുന്നത്. ഇതേ തുടർന്നാണ് കർശന നടപടിക്കൊരുങ്ങുന്നത്.
വർധിച്ചു വരുന്ന ബസ് അപകടങ്ങൾ കുറയ്ക്കുന്നതിനായി വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ ഉറങ്ങുന്നുണ്ടോയെന്ന് പരിശോധിച്ച് മുന്നറിയിപ്പ് നൽകുന്ന സംവിധാനം ബസുകളിൽ സ്ഥാപിക്കണമെന്ന നിർദേശവും യോഗം ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ പല പരിഷ്‌കാരങ്ങൾ മോട്ടോർ വാഹന വകുപ്പ് കൊണ്ടുവരുന്നുട്ടിങ്കെലും ഒന്നും പ്രാവർത്തികമായിട്ടില്ല . നേരത്തെ ബസുകളിൽ ഡ്രൈവർ സീറ്റിനും കോ പാസഞ്ചർ സീറ്റിനും സീറ്റ് ബൽറ്റ് നിർബന്ധമാക്കിയിരുന്നെങ്കിലും ഇത് പ്രാവർത്തികമായിട്ടില്ല.
Discussion about this post