ഇന്ന് ആകാശം നോക്കിയാൽ വിസ്മയ കാഴ്ച കാണാൻ സാധിക്കും . നിരനിരയായി ഗ്രഹങ്ങളെ കാണാൻ കഴിയും. ജനുവരി ഫെബ്രുവരി മാസങ്ങളിൽ ആകാശത്ത് സൗരയുധത്തിലെ മിക്ക ഗ്രഹങ്ങളും ഒരുമിച്ചെത്തും .
ഈ മാസം മുതൽ ഫെബ്രുവരി വരെ കിഴക്കൻ ആകാശത്ത് വ്യാഴം, ചൊവ്വ ഗ്രഹങ്ങളും പടിഞ്ഞാറൻ ആകാശത്തിൽ ശനി, ശുക്രൻ എന്നീ ഗ്രഹങ്ങളെയും ദൂരദർശിനിയിലൂടെ യുറാനസ്, നെപ്റ്റിയൂൺ എന്നീ ഗ്രഹങ്ങളെയും നമുക്ക് കാണാൻ കഴിയും. ഇന്ന് (ജനുവരി 25) എല്ലാ ഗ്രഹങ്ങളും ആകാശത്ത് വരിയായി എത്തും. സൂര്യാസ്തമയത്തിന് ശേഷം 45 മിനിറ്റ് കഴിഞ്ഞാലാണ് അപൂർവ്വ കാഴ്ച കാണാൻ കഴിയുക. ശുക്രൻ, വ്യാഴം, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങൾ ഒരേ നിരയിൽ എത്തും. ശുക്രനും ശനിയും തെക്ക് പടിഞ്ഞാറ് ഭാഗത്താണ് പ്രകാശിക്കുക.
അതേസമയം വ്യാഴം തെക്കുകിഴക്കൻ ആകാശത്തും ചൊവ്വ കിഴക്ക് ഭാഗത്തും ദൃശ്യമാകും. രാത്രി 8.30 വരെയാണ് ഗ്രഹങ്ങളെ കാണുക. ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ, ബുധൻ എന്നിവയെല്ലാം ഒരുമിച്ച് ദൃശ്യമാകുമ്പോൾ ബുധൻ അടുത്ത മാസം ഒരു രാത്രി മാത്രം ഒപ്പം ചേരും. സൗരയൂഥത്തിലെ എട്ട് പ്രധാന ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നുണ്ടെങ്കിലും അവ വ്യത്യസ്ത വേഗതയിലാണ് ഭ്രമണം ചെയ്യുന്നതിനാൽ ഒരേ സമയം ദൃശ്യമാകുക എന്നത് അപൂർവ കാഴ്ച തന്നെയായിരിക്കും.
ബുധൻ ശുക്രൻ ചൊവ്വ , വ്യാഴം ശനി തുടങ്ങിയ ഗ്രഹങ്ങൾ മാത്രമാണ് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുക . യുറാനസിനെയും നെപ്റ്റിയൂണിനെയും കാണാൻ ബൈനോക്കുലറോ ടെലിസ്‌കോപ്പോ ആവശ്യമാകും.
Discussion about this post