വാഷിംഗ്ടണ്‍: ഇസ്രായേലിന് സഹായ ഹസ്തവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2,000 പൗണ്ട് ബോംബുകള്‍ നല്‍കാനാണ് ട്രംപ് ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്. മുമ്പ് ഇസ്രയേലിനു ബോംബുകള്‍ നല്‍കുന്നതില്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് ട്രംപ് സൈന്യത്തിന് നല്‍കിയ നിര്‍ദ്ദേശം. വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം.
‘ഇസ്രായേല്‍ ഓര്‍ഡര്‍ ചെയ്ത് പണം നല്‍കിയതും എന്നാല്‍ ബൈഡന്‍ അയയ്ക്കാത്തതുമായ ധാരാളം സാധനങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട് . അവര്‍ വളരെക്കാലമായി ഇവയ്ക്കായി കാത്തിരിക്കുകയാണ്. യുഎസ് വളരെക്കാലമായി ഇത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്ന് അവ ഇസ്രായേലിന് വിട്ടുകൊടുത്തു’- എന്നാണ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം ഇനി വിദേശസഹായങ്ങള്‍ മരവിപ്പിക്കുകയാണെന്ന് ട്രംപ് ഭരണകൂടം അറിയിച്ചിരുന്നു. ഇസ്രയേലിനും ഈജിപ്തിനും ഒഴികെ യുഎസ് നല്‍കി വരുന്ന വിദേശ സഹായങ്ങള്‍ മരവിപ്പിക്കുമെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചത്. പുതിയ സഹായങ്ങള്‍ നല്‍കാനോ നിലവിലുള്ള സഹായം വര്‍ധിപ്പിക്കാനോ ഇനി ഒരുക്കമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ അമേരിക്ക ഫസ്റ്റ് പോളിസിയുടെ ഭാഗമായാണ് ഇതെന്ന്് മാര്‍ക്കോ റൂബിയോ അറിയിക്കുകയും ചെയ്തിരുന്നു.
Discussion about this post