തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം ഇന്ന്മുതൽ. രണ്ട് തവണ സംസ്ഥാന സർക്കാർ ചർച്ചയ്ക്ക് തയ്യാറായെങ്കിലും ഫലം കണ്ടില്ല. ശമ്പളംവർധിപ്പിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്.
ശമ്പള പരിഷ്കരണം നടപ്പാക്കാനാകില്ലെന്ന് തീർത്തുപറഞ്ഞ സർക്കാരിനെ ശക്തമായ സമരത്തിലൂടെപ്രതിസന്ധിയിലാക്കാൻ ആണ് റേഷൻ വ്യാപാരികളുടെ നീക്കം. ജനുവരിയിൽ ഇതുവരെ 62.67% കാർഡ് ഉടമകൾ റേഷൻ വാങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. കടയടപ്പ് സമരത്തോടെ റേഷൻ വിതരണംസ്തംഭിക്കും.
ഇതിന് പിന്നാലെ അനിശ്ചിതകാല പണിമുടക്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യകമ്മീഷൻ മുന്നറിയിപ്പ് നൽകി.
റേഷൻ കാർഡ് ഉടമകൾക്ക് ഭക്ഷ്യധാന്യത്തിൻ്റെ അർഹമായ വിഹിതം ലഭിക്കുന്നതിന് തടസ്സംനിൽക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ പുറത്തിറക്കിയ ഔദ്യോഗികഅറിയിപ്പിൽ പറയുന്നു.
Discussion about this post