വയനാട്: പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതിന് പിന്നാലെ സന്തോഷം പങ്കുവച്ച് കൊല്ലപ്പെട്ട രാധയുടെ കുടുംബം. ഇനി ഒരിക്കലും ആർക്കും ഇങ്ങനെ ഒരു അവസ്ഥയുണ്ടാകരുത് എന്ന് രാധയുടെ കുടുംബം പ്രതികരിച്ചു. കടുവ ചത്തത് ആണെങ്കിലും അതിനെ കൊന്നതാണെങ്കിലും സന്തോഷം ഉണ്ടെന്ന് നാട്ടുകാരും വ്യക്തമാക്കി.
കടുവയെ ചത്ത നിലയിൽ കണ്ടെത്തിയെന്ന വാർത്ത കേട്ടപ്പോൾ വലിയ സന്തോഷം തോന്നി. ഇനി ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകില്ലല്ലോ- രാധയുടെ കുടുംബം പറഞ്ഞു.
കടുവ ചത്തതാണെങ്കിലും അതിനെ കൊന്നത് ആണെങ്കിലും നന്ദിയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സന്തോഷമുണ്ട്. ഈ പ്രദേശത്തിന്റെ ഭീതിയകറ്റിയ ദൗത്യസേനയ്ക്കും വനപാലകർക്കും പോലീസിനും, ഈ വിവരം പുറം ലോകത്തെ അറിയിച്ച മാദ്ധ്യമങ്ങൾക്കും നന്ദി. ദൗത്യം വിജയിക്കുന്നതുവരെ പ്രയത്‌നിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയോടെയാണ് വനപാലകരുടെ പരിശോധനയ്ക്കിടെ കടുവയുടെ ജഡം കണ്ടെത്തിയത്. ഇന്നലെ ആർആർടി അംഗത്തെ ആക്രമിക്കുന്നതിനിടെ നരഭോജി കടുവയ്ക്ക് വെടിയേറ്റിരുന്നു. ഇതേ തുടർന്നാണ് ചത്തത് എന്നാണ് സൂചന.
Discussion about this post