മലയാളത്തിലെ ജനപ്രീയ താരങ്ങളാണ് ടൊവിനോ തോമസും ബേസിൽ ജോസഫും. ഇരുവരും തമ്മിവുള്ള വീഡിയോകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ . ഈ വീഡിയോകൾ എല്ലാം ആരാധകർ ഇരും കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇവർ എന്ത് ചെയ്താലും സോഷ്യൽ മീഡിയയിൽ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. അത്തരത്തിലൊരു പോസ്റ്റും കമന്റുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
എമ്പുരാൻ സിനിമയുടെ ടീസർ ലോഞ്ചിനിടെ മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും നടുവിൽ ബാക്കിലായി ഇരിക്കുന്ന ഫോട്ടോകളാണ് ടൊവിനോ തോമസ് പങ്കുവച്ചത്. ഒപ്പം ‘വൻ മരങ്ങൾക്കിടയിൽ’, എന്ന ക്യാപ്ഷനും നൽകി. ഫോട്ടോയിൽ ബേസിലിനെയും കാണാം. ഈ പോസ്റ്റ് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. പിന്നാലെ കമൻറുമായി ബേസിലും എത്തി. ‘മുട്ട പഫ്സിലെ മുട്ട’യെന്ന് ടൊവിനോയെ ട്രോളിക്കൊണ്ട് ബേസിൽ കമൻറ് ചെയ്തത്. ഇമ്മാതിരി കിടിലൻ ക്യാപ്ഷനും കമന്റ്‌സും ഇവന്മാരുട കൈയിലെ കാണൂ എന്നാണ് ആരാധകർ കുറിച്ചിരിക്കുന്നത്. രസകരമായ കമന്റുകളാണ് ആരാധകർ പോസ്റ്റിന് താഴെ കുറിക്കുന്നത്.
Discussion about this post