പാലക്കാട്: മലമ്പുഴയിൽ കടുവയിറങ്ങിയതായി നാട്ടുകാർ. മേയാൻവിട്ട പശുവിനെ കൊന്നതായും നാട്ടുകാർ പറഞ്ഞു. വയനാട്, ഇടുക്കി എന്നിവിടങ്ങളിൽ പുലിയുടെയും കടുവയുടെയും സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെയാണ് മലമ്പുഴയിൽ കടുവ ഇറങ്ങിയതായുള്ള ആശങ്ക നാട്ടുകാർ പങ്കുവയ്ക്കുന്നത്.
ചേമ്പന സ്വദേശി സുധർമ്മയുടെ പശുവിനെയാണ് കടുവ കൊന്നത്. കഴിഞ്ഞ ദിവസം പശുവിനെ മേയാൻ വിട്ടിരുന്നു. എന്നാൽ പശു വൈകിയും തിരികെ എത്തിയില്ല. തുടർന്ന് സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നും തിരച്ചിൽ തുടർന്നു. ഇതോടെ പശുവിന്റെ ജഡം കണ്ടെടുക്കുകയായിരുന്നു. പശുവിന് സമീപത്ത് വലിയ കാൽപ്പാടുകൾ കണ്ടെത്തി. ഇത് കടുവയുടേതാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അതേസമയം, മൂന്നാറിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇതേ തുടർന്ന് പുലിയ്ക്കായി പരിശോധന ആരംഭിച്ചു. ഇരുപത് പേരടങ്ങുന്ന രണ്ട് സംഘങ്ങളാണ് പരിശോധനയ്ക്കുള്ളത്. ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്താനാണ് തീരുമാനം. കൊളുന്ത് നുള്ളാൻ പോയ തോട്ടം തൊഴിലാളികൾ ആണ് പുലിയെ കണ്ടത്.
Discussion about this post