സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത് ഒരു സ്‌കൂൾ കുട്ടിയുടെ വീഡിയോ ആണ്. രണ്ടാം ക്ലാസുകാരിയായ ഇഷാൻ വി യുടെ വീഡിയോ ആണ് വൈറലാവുന്നത്. കുട്ടി അദ്ധ്യാപകന്റെ അടുത്ത് പരാതി പറയുന്നതാണ് വീഡിയോ.
വടകര മയന്നൂർ എം .സി .എം .യു .പി സ്‌കൂളിലെ രണ്ടാം ക്ലാസുകാരിയാണ് ഇഷാൻവി. മാഷേ എന്നെക്കുറിച്ച് വല്ല പരാതിയും ഉണ്ടോ …. എന്താണ് പരാതിയെന്ന് ചോദിക്കുന്ന അദ്ധ്യാപകനോട് ഓൻ എന്റെ കാലിന്മേൽ കസേരയിട്ട്,ഞാൻ ഓന്റെ മുഖത്തടിച്ച് . കംപ്ലൈയിന്റ് ചെയ്യുമെന്നാണ് ഓൻ പറഞ്ഞത്. അത് അന്വേഷിക്കാനാണ് ഞാൻ വന്നത് എന്നാണ് ഇഷാൻവി പറയുന്നത്.
അദ്ധ്യാപകനോടുള്ള ഈ കൊച്ചു കുട്ടിയുടെ രസകരമായ സംഭാഷണമാണ് സോഷ്യൽ മീഡിയ ഏറ്റുടിത്തിരിക്കുന്നത്.
Discussion about this post