എറണാകുളം: ചോറ്റാനിക്കരയിൽ 19 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. അതീവ ഗുരുതരാവസ്ഥയിൽ പെൺകുട്ടി ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ ആൺ സുഹൃത്തിനെയാണ് പോലീസ് സംശയിക്കുന്നത്.
ഞായറാഴ്ചയായിരുന്നു പെൺകുട്ടിയെ വീടിനുള്ളിൽ അവശനിലയിൽ കണ്ടത്. അർദ്ധനഗ്നയായ നിലയിൽ ആയിരുന്നു ശരീരം. കൈത്തണ്ടയിൽ മുറിവുകൾ ഉണ്ട്. കഴുത്തിൽ കയറിട്ട് മുറുക്കിയതിന്റെ പാടുകളും ഉണ്ട്. കൈത്തണ്ടയിലെ മുറിവിൽ ഉറുമ്പുകൾ അരിക്കുന്ന നിലയിൽ ആയിരുന്നു.
നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയുള്ളത്. ഐസിയുവിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്. അബോധാവസ്ഥയിലാണ് കുട്ടിയെന്നാണ് വിവരം. സംഭവത്തിൽ കുട്ടിയുടെ ആൺസുഹൃത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post