തിരുവനന്തപുരം: ഇവിടെ പുരുഷന്മാർക്ക് നീതി ലഭിക്കുന്നില്ലെന്ന് നടി പ്രിയങ്ക അനൂപ്. എന്തിനാണ് എപ്പോഴും സ്ത്രീകളെ മാത്രം പിന്തുണയ്ക്കുന്നതെന്ന് ചോദിച്ച നടി, പുരുഷന്മാരും സ്ത്രീകളും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ രണ്ട് പേരുടെ മുഖവും കാണിക്കണമെന്ന് കൂട്ടിച്ചേർത്തു. എന്നും തന്നേക്കാൾ സ്ഥാനം പുരുഷന്മാർക്കേ കൊടുത്തിട്ടുള്ളൂവെന്നും അവർ വ്യക്തമാക്കി. രാഹുൽ ഈശ്വറിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ പ്രസ്താവന.
സ്ത്രീകൾ തെറ്റ് ചെയ്താൽ പുരുഷന്മാർക്ക് നൽകുന്നതിന് തുല്യമായ ശിക്ഷ നൽകണം. പുരുഷന്മാരെ മാറ്റിനിർത്തുകയല്ല വേണ്ടത്. ഒരുപാട് നിയന്ത്രിച്ച് വീട്ടിൽ തളച്ചിടേണ്ട ആളുകളല്ല പുരുഷന്മാർ. പ്രത്യേകിച്ച് ഭർത്താക്കന്മാർ. പുരുഷന്മാർക്ക് സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങാമെന്ന അഭിപ്രായക്കാരിയാണ് താനെന്നും അവർ വ്യക്തമാക്കി.
പുരുഷന്മാർക്ക് ഒപ്പം നിൽക്കുന്നയാളാണ് ഞാൻ, കാരണം നിങ്ങൾക്കൊരിക്കലും നീതി കിട്ടുന്നതായി എനിക്ക് തോന്നിയിട്ടില്ല. ഓരോ കാര്യങ്ങളും എന്തെങ്കിലും പറഞ്ഞ് നിങ്ങളിൽ അടിച്ചേൽപ്പിക്കുകയാണ്. പുരുഷ കമ്മീഷൻ വരികയാണെങ്കിൽ അത് അവരെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.
Discussion about this post