തിരുവനന്തപുരം: ബാലരാമപുരത്ത് രക്ഷിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ രണ്ടര വയസ്സുകാരിയെ രാവിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം സ്വദേശികളായ ശ്രീതു- ശ്രീജിത് ദമ്പതികളുടെ മകൾ ദേവേന്ദുവാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണർന്നതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ ഉറക്കമുണർന്നപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം ദമ്പതികൾ അറിഞ്ഞത്. ഇതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസും നാട്ടുകാരും നടത്തിയ പരിശോധനയിൽ ആണ് കുട്ടിയെ കിണറ്റിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുക്കുകയായിരുന്നു.
കുടുംബ വഴക്കുമായി ബന്ധപ്പെട്ട് ഇവിടെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Discussion about this post