തിരുവനന്തപുരം: ബാലരാമപുരത്ത് അമ്മാവൻ കൊലപ്പെടുത്തിയ രണ്ടു വയസുകാരി ദേവേന്ദുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നു. മുങ്ങി മരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന്റെ ശരീരത്തിൽ യാതൊരു മുറിവുകളുമില്ല. ബലപ്രയോഗത്തിന്റെ അടയാളങ്ങളും ദേഹപരിശോധനയില്‍ കണ്ടെത്തിയിട്ടില്ല . കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്.
ഇതോടെ ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞു കൊന്നതാണെന്നുള്ള നിഗമനത്തിലേക്കാണ് പോലീസ് എത്തുന്നത്. വീട്ടിൽ തന്നെയുള്ള ആൾ തന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന് നേരത്തെ തന്നെ പോലീസ് സംശയിച്ചിരുന്നു. തുടർച്ചയായ ചോദ്യം ചെയ്യലിലാണ് കുഞ്ഞിന്റെ അമ്മാവൻ കുറ്റം സമ്മതിച്ചത്.
ദേവേന്ദുവിന്റെ സംസ്‌കാരം നടത്തി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം കുടുംബവീട്ടിലെത്തിച്ചു. കുഞ്ഞിനെ അവസാനമായി കാണാൻ മുത്തശ്ശിയും അച്ഛനും എത്തി. പോലീസ് സ്‌റ്റേഷനിൽ നിന്നാണ് ഇവർ കുഞ്ഞിനെ കാണാൻ എത്തിയത്.
ഇന്ന് രാവിലൊയാണ് സംഭവം. രക്ഷിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ രണ്ടര വയസ്സുകാരിയെ രാവിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Discussion about this post