ന്യൂഡൽഹി: ഇന്ത്യ ഉടൻ മൂന്നാം സമ്പദ് ശക്തിയായി മാറുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. രാജ്യം വികസനത്തിന്റെ പാതയിലാണ്. ഈ സർക്കാർ എല്ലാവർക്കും തുല്യ പരിഗണന നൽകുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
കുംഭമേളയിലെ അപകടത്തിൽ പെട്ട് മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനും ആദരാഞ്ജലിയർപ്പിച്ചു. രാജ്യം വികസനത്തിന്റെ പാതയിലാണ്. പ്രധാനമന്ത്രി ആവാസ് യോജനയെയും രാഷ്ട്രപതി പ്രശംസിച്ചു. ഭവനരഹിതരായ ലക്ഷങ്ങൾക്ക് പ്രയോജനപ്പെട്ടു. പിഎം കിസാൻ ഭാരതി, ആയുഷ്മാൻ ഭാരത് പദ്ധതികൾ മികച്ചതാണ്. ചോദ്യപേപ്പർ ചോർച്ചയിൽ ശക്തമായ നിയമ നിർമാണം നടത്തി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിയമനിർമാണം നടത്തിയെന്നും രാഷ്ട്രപതി വ്യക്തമാക്കി.
പുതിയ മോഡൽ ട്രെയിനുകൾ വികസനത്തിന്റെ പാതയിൽ നിർണായകമായി. ദാരദ്ര നിർമാർജനത്തിന് പ്രഥമ പരിഗണന. വന്ദേഭാരത് ട്രെയിനുകൾ വികസനത്തിന്റെ മികച്ച ഉദാഹരണം. മദ്ധ്യവർഗത്തിന് പ്രാധാന്യം നൽകും. നികുതി ഭാരം കുറയ്ക്കാനുള്ള നടപടികളുമായി മുന്നോട്ട്. സർക്കാർ പദ്ധതികളെല്ലാം സുതാര്യമാണെന്നും ദ്രൗപതി മുർമു കൂട്ടിച്ചേർത്തു.
ഏകികൃത പെൻഷൻ പദ്ധതി പെൻഷൻ ലക്ഷ്യമിട്ടുള്ളത്. സ്ത്രീകളുടെ ഉന്നമനമാണ് സർക്കാരിന്റെ ലക്ഷ്യം. പുതിയ ആശയങ്ങളുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണ് ഈ സർക്കാരിന്റെ ലക്ഷ്യം. ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ ഇന്ന് ലോകത്തിലെ പ്രധാന രാജ്യമാണ് ഇന്ത്യ. സർക്കാർ ഉദ്യോഗസ്ഥരുടെ ക്ഷേമത്തിന് ഈ സർക്കാർ പ്രാധാന്യം നൽകുന്നുവെന്നും ദ്രൗപതി മുർമു വ്യക്തമാക്കി.
രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും. നാളെ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും.
Discussion about this post