എറണാകുളം: ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ വച്ച് റാഗിംഗിനിരയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. സംഭവത്തിൽ പ്രതികരിച്ച് നടൻ പൃത്വിരാജും രംഗത്തെത്തി. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘പാരന്റ്‌സ്, ഹോം, ടീച്ചേഴ്‌സ്, സ്‌കൂൾസ്… എംപതി ഇസ് ലെസൺ നമ്പർ വൺ’ എന്നായിരുന്നു പൃത്വിരാജ് സ്‌റ്റോറിയിൽ കുറിച്ചത്. നടന്റെ സ്‌റ്റോറി ഇതിനോടകം വൈറലായിട്ടുണ്ട്.
സ്‌കൂളിൽ വച്ച് നേരിട്ട ക്രൂരമായ റാഗിംഗിനെ തുടർന്ന് തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിൽ നിന്നും ചാടിയാണ് 15കാരനായ മിഹിർ ആത്മഹത്യ ചെയ്തത്. നിറത്തിന്റെ പേരിൽ മകനെ പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. ക്രൂരമായ മാനസീക ശാരീരിക പീഡനങ്ങൾ മകൻ നേരിട്ടതായും മിഹിറിന്റെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. ജനുവരി 15നാണ് റാഹിൻ ആത്മഹത്യ ചെയ്തത്.
മിഹിർ ജീവനൊടുക്കിയ ദിവസവും സഹപാഠികളിൽ നിന്നും ക്രൂരമായ പീഡനം ഏറ്റുവാങ്ങിയിരുന്നു. സഹപാഠികളിൽ നിന്നാണ് പരാതിയിലെ വിവരങ്ങൾ ശേഖരിച്ചത്. മിഹിറിന്റെ സഹപാഠികൾ അമ്മക്ക് അയച്ചുനൽകിയ ചാറ്റുകളിലാണ് മകൻ നേരിട്ട ക്രൂര പീഡനത്തെ കുറിച്ച് വിവരിക്കുന്നത്. നിറത്തിന്റെ പേരിൽ വലിയ പരിഹാസം മകൻ ഏറ്റുവാങ്ങിയിരുന്നു. ടോയ്‌ലറ്റ് നക്കിക്കുകയും ക്ലോസറ്റിൽ മുഖം പൂഴ്ത്തിവച്ച് ഫ്‌ളഷ് ചെയ്തുവെന്നും അമ്മ നൽകിയ പരാതിയിൽ പറയുന്നു.
Discussion about this post