ഡല്‍ഹി: രാജ്യത്ത് വിദ്വേഷം വളര്‍ത്തുന്നവരെ തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബോളിവുഡ് നടന് അമീര്‍ ഖാന്. സഹിഷ്ണുത നിറഞ്ഞ രാജ്യമാണ് ഇന്ത്യ. എന്നാല്‍ വിദ്വേഷം വളര്‍ത്തുന്നവരും ഇവിടെയുണ്ട്. ഇന്ത്യയെ വിഭജിക്കണമെന്നതിനെക്കുറിച്ച് സംസാരിക്കുന്നവര്‍ എല്ലാ മത വിഭാഗങ്ങളിലുമുണ്ട്. നരേന്ദ്ര മോദിക്ക് മാത്രമേ അവരെ തടയാന്‍ സാധിക്കൂ. മോദി നമ്മുടെ പ്രധാനമന്ത്രിയാണ്. നാം അദ്ദേഹത്തോട് ഇതിനെക്കുറിച്ച് പറയണം -അമീര്‍ പറഞ്ഞു.
സുരക്ഷിതമില്ലായ്മയും അസഹിഷ്ണുതയും രാജ്യത്ത് വളര്‍ന്നുവരുന്നുവെന്നാണ് ഞാന്‍ മുന്‍പ് പറഞ്ഞത്. എന്നാല്‍ എന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു. ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്നു ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അസഹിഷ്ണുതയുണ്ടെന്നു പറയുന്നതും അസഹിഷ്ണുത വളര്ന്നുവരുന്നുണ്ടെന്നു പറയുന്നതും രണ്ടും രണ്ടാണെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ അമീര്‍ വ്യക്തമാക്കി.
നിയമം എല്ലാവര്ക്കും ഒരുപോലെ ബാധകമാണ്. ആരും നിയമത്തിനു മുകളിലല്ല. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, വിദ്വേഷം വളര്‍ത്തുന്ന ചിലരും ഇവിടെയുണ്ട്. ഒരുപക്ഷേ ഞാന്‍ തെറ്റുകാരനല്ലായിരിക്കും. എന്നിട്ടും നമ്മുടെ പ്രധാനമന്ത്രി ഉത്കണ്ഠപ്പെടുന്നു. കാരണം സബ്കാ സാത് സബ്കാ വികാസ് ( എന്നതാണ് അദ്ദേഹത്തിന്റെ മുദ്രാവാക്യം-അമീര്‍ പറഞ്ഞു.
സര്‍ക്കാര്‍ മാറ്റിയാലും ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറായി താന്‍ തുടരുമെന്നും അമീര്‍ പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം എന്റെ മാതൃരാജ്യമാണ് എന്റെ അമ്മ. അതൊരിക്കലും ഒരു ബ്രാന്‍ഡ് അല്ല. എന്റെ മാതൃരാജ്യത്തെ ഒരിക്കലും ഒരു ബ്രാന്‍ഡായി ഞാന്‍ കണ്ടിട്ടില്ല. മറ്റുള്ളവര്‍ക്ക് ഒരുപക്ഷേ അതൊരു ബ്രാന്ഡാകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post