ഇന്ത്യൻ സിനിമയുടെ ‘ദേശി ഗേൾ’ പ്രിയങ്ക ചോപ്ര ഇനി ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി. രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രത്തിലാണ് പ്രിയങ്ക ചോപ്ര റെക്കോർഡ് പ്രതിഫലം നേടിയത്. ആറുവർഷത്തിനുശേഷമാണ് പ്രിയങ്ക സിനിമയിലേക്ക് തിരികെ എത്തുന്നത്.
എസ് എസ് രാജമൗലി സംവിധാനം ചെയ്ത് മഹേഷ് ബാബു നായകനായി എത്തുന്ന ‘എസ്എസ്എംബി 29’ എന്ന് താൽക്കാലിക പേരിൽ അറിയപ്പെടുന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ചോപ്രയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ്. 2019ൽ പുറത്തിറങ്ങിയ ‘ദി സ്കൈ ഈസ് പിങ്ക്’ എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചിരുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഹോളിവുഡ് സീരീസുകളിലും വെബ് സീരീസുകളിലും ആയിരുന്നു പ്രിയങ്ക ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രത്തിന് പ്രിയങ്ക ചോപ്ര 30 കോടി രൂപയാണ് പ്രതിഫലം വാങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടി എന്ന ദീപിക പദുകോണിന്റെ റെക്കോർഡ് ആണ് പ്രിയങ്ക ചോപ്ര മറികടന്നത്.
Discussion about this post