തിരുവനന്തപുരം : കേരളക്കരയെ ഞെട്ടിച്ച സംഭവമായിരുന്നു ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകം . കേസിന്റെ പിന്നിലുള്ള വിവരങ്ങൾ ഒരാന്നായി പുറത്ത് വരുന്നതേയൊള്ളൂ. രണ്ട് വയസുകാരിയെ കൊന്നത് സ്വന്തം മാമ്മനായ ഹരികുമാർ ആണെന്ന് സമ്മതിച്ചെങ്കിലും എന്തിനണ് കൊലപാതകം ചെയ്തത് എന്നുള്ളതിൽ വ്യക്തതവന്നിട്ടില്ല. കുട്ടിയുടെ അമ്മയും ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
കുഞ്ഞിനെ കിണറിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തിയിട്ടും അമ്മയ്ക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ല. എന്നാൽ ദേവേന്ദുവിന്റെ മരണം തളർത്തിയത് സഹോദരിയായ പൂർണേന്ദുവിനെയാണ് . ദേവേന്ദുവിന്റെ ചേച്ചിയാണ് പൂർണേന്ദു. കുഞ്ഞനുജത്തി മരിച്ചതിനുശേഷം പൂർണേന്ദു (ഏഴ്) ഉറങ്ങിയിട്ടില്ല . എത്ര പറഞ്ഞാലും കുട്ടി ഉറങ്ങാറില്ല .
പകൽസമയത്ത് കുട്ടികളുടെ ഒപ്പം കളിച്ച് ഇരിക്കുവെങ്കിലും അവർ പോയി കഴിഞ്ഞാൽ സങ്കടത്തിലാവും.
ഇന്ന് അച്ഛനായ ശ്രീജിത്തെത്തിയാൽ വീട്ടിലേക്കുപോകാനായി കാത്തിരിക്കുകയാണ് പൂർണേന്ദു . നിലവിൽ കുടുംബവീടിന് തൊട്ടടുത്തുള്ള ബന്ധുവീട്ടിൽ അമ്മൂമ്മ ശ്രീകലയുടെയും ബന്ധുക്കളുടെയും സംരക്ഷണയിലാണ് കുട്ടി .
ഹരികുമാറിന് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്ന് ഇന്നേ വരെ തോന്നിയിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. മാനസികപ്രശ്‌നങ്ങളുടെ പേരിൽ പലതും മറച്ചുവയ്ക്കാനുള്ള ശ്രമമാണ് ഹരികുമാറും ശ്രീതുവും നടത്തിയത്.
അവരുടെ അച്ഛൻ ഉദയകുമാർ രണ്ടാഴ്ച മുൻപാണ് മരിച്ചത് . ഉദയകുമാർ മരിക്കുന്നതിന് തലേദിവസം വരെ കണ്ടിരുന്നു. അന്ന് ആൾക്ക് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. പെട്ടെന്ന് തന്നെ മരിച്ചു എന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നും നാട്ടുകാർ കൂട്ടിച്ചേർത്തു.
Discussion about this post