സിനിമയിൽ തിരക്കുള്ള നായികമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ. 2005 ൽ ഹിന്ദി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ തമന്ന ഇന്ന് ഇന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നായികയായി മാറിയിരിക്കുകയാണ്. ചുരുങ്ങിയ കാലത്തിനുള്ളിൽ ധാരാളം ആരാധകരെ നേടിയെടുത്ത നടി തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ്. ഇന്ന് ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലുമെല്ലാം നിറസാന്നിധ്യമാണ് തമന്ന .
ഇപ്പോഴിതാ ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് തമന്ന . യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പറഞ്ഞത്. ഞാൻ എൻറെ ശരീരത്തെ സ്‌നേഹിക്കുന്നു. ഞാൻ കുളിക്കുമ്പോൾ സ്വയം തൊട്ട് എൻറെ ശരീരത്തിൻറെ ഓരോ ഭാഗത്തിനും നന്ദി പറയാറുണ്ട്. ഇത് അൽപ്പം ഭ്രാന്താണെന്ന് തോന്നാം, പക്ഷേ എന്തുകൊണ്ട് ചെയ്തുകൂടാ? . എന്ന് താരം പറഞ്ഞു.
മുൻപ് നൽകിയ അഭിമുഖത്തിൽ മുൻകാല ശരീര ചിന്തകളെ കുറിച്ച് പങ്കുവച്ചിരുന്നു. മെലിഞ്ഞിരിക്കുക എന്നതിനർത്ഥം ഫിറ്റാണെന്ന് താൻ വിശ്വസിച്ചിരുന്നു. മെലിഞ്ഞിരിക്കുന്നത് എന്നെ സുന്ദരിയാക്കിയെന്ന് ഞാൻ കരുതിയ ഒരു കാലമുണ്ടായിരുന്നു, പക്ഷേ അത് എനിക്ക് തന്നെ നല്ലതല്ലെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി” തമന്ന പറഞ്ഞു.
‘സൗന്ദര്യം എന്നതും മെലിഞ്ഞയാൾ എന്നതുമായി യാതൊരു ബന്ധവുമില്ല. അത് മനസിലാക്കാൻ എനിക്ക് ഒരുപാട് സമയമെടുത്തു എന്നും തമന്ന കൂട്ടിച്ചേർത്തു.
Discussion about this post