ന്യൂഡൽഹി : തനിക്കെതിരായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന ചില ഓൺലൈൻ മാദ്ധ്യമങ്ങൾക്കെതിരെ പരാതിയുമായി ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ ദമ്പതികളുടെ മകൾ ആരാധ്യ ബച്ചൻ. തന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു എന്നാണ് ആരാധ്യയുടെ പരാതി.
തന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് പല യൂട്യൂബ് ചാനലുകളും ഓൺലൈൻ മാദ്ധ്യമങ്ങളും നൽകിയിരിക്കുന്ന വ്യാജവാർത്തകൾ എത്രയും വേഗം നീക്കം ചെയ്യണമെന്ന് ആരാധ്യ ആവശ്യപ്പെട്ടു. ആരാധ്യയുടെ ഹർജിയിൽ ഗൂഗിളിനും മറ്റ് വെബ്‌സൈറ്റുകൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
പ്രായപൂർത്തി ആകാത്ത വ്യക്തിയെന്ന നിലയിൽ തനിക്കെതിരെ നടക്കുന്ന വ്യാജ അപവാദ പ്രചാരണങ്ങൾക്ക് നടപടി സ്വീകരിക്കണമെന്നും ആരാധ്യ ബച്ചൻ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആരാധ്യക്ക് ഗുരുതര രോഗം ഉണ്ടെന്നും ചികിത്സയിലാണെന്നും ഉള്ള രീതിയിലായിരുന്നു ചില ഓൺലൈൻ മാധ്യമങ്ങൾ വ്യാജവാർത്ത നൽകിയിരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ഈ കേസിലെ അടുത്ത ഹിയറിങ് മാർച്ച് 17 ന് നടക്കും.
Discussion about this post