ലോകത്ത് പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ സിൻഡ്രോം. ഉറക്ക തകരാറാണിത്. ഇത് ഒരു കാൻസർ സാധ്യത ലക്ഷണമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.ശ്വാസം ഉള്ളിലേക്കെടുക്കുമ്പോൾ ഉണ്ടാകുന്ന നെഗറ്റീവ് പ്രഷറിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ശ്വാസനാളത്തിലെ പേശികൾക്കു കഴിയാതെ വരുമ്പോൾ ശ്വാസനാളം അടഞ്ഞു പോകുന്നതു കൊണ്ടാണ് സ്ലീപ് അപ്‌നിയ ഉണ്ടാകുന്നത്.പുരുഷന്മാരിലാണ് ഇത് കൂടുതലായി കാണുന്നത്. മാസമുറ നിന്ന സ്ത്രീകളിലും ഈ പ്രശ്നത്തിന് സാധ്യതയുണ്ട്.
സ്ലീപ് അപ്നിയയ്ക്കുള്ള പ്രധാന കാരണം അമിത വണ്ണമാണ്. ജന്മനാ താടിയെല്ലിനുണ്ടാകുന്ന വൈകല്യങ്ങൾ (ചെറിയ താടിയെല്ല്, കൂടുതൽ പുറകോട്ടു തള്ളിയ താടിയെല്ല്), മൂക്കിനുളളിലുണ്ടാകുന്ന തടസ്സങ്ങൾ (പാലത്തിന്റെ വളവ്, ദശ വളർച്ച), ചെറിയ കഴുത്ത്, തൈറോയ്ഡിന്റെ പ്രവർത്തനക്കുറവ്, അമിത രക്തസമ്മർദം, പ്രമേഹം, പാരമ്പര്യ ഘടകങ്ങൾ, കുട്ടികളിലെ അഡിനോയ്ഡ് ഗ്രന്ഥിയുടെ അമിത വളർച്ച തുടങ്ങിയവയൊക്കെ സ്ലീപ് അപ്നിയയ്ക്കുള്ള സാധ്യത വർധിക്കുന്നതിനിടയാകുന്ന കാരണങ്ങളാണ്.
സ്ലീപ് അപ്നിയയെ കാൻസറിനുള്ള ഉയർന്ന അപകടസാധ്യതയുമായി കണക്കാക്കിയിട്ടില്ലെങ്കിലും ചില പഠനങ്ങൾ ഇത് സൂചിപ്പിക്കുന്നു. രാത്രിയിൽ ശ്വാസതടസ്സം ഉണ്ടാകുന്നത് ഉറക്കക്കുറവിന് മാത്രമല്ല, ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിനും കാരണമാകും, ഇത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കോശങ്ങൾ തന്മാത്രാ തലത്തിൽ കൂടുതൽ സമ്മർദ്ദത്തിലാണെന്ന് സൂചിപ്പിക്കുന്നു. ഈ സമ്മർദ്ദം ശരീരത്തിലുടനീളം വീക്കം വർദ്ധിപ്പിക്കുന്നതിന് കാരണമായേക്കാം, ഇത് കാൻസർ സാധ്യതയിലേക്കുള്ള ഒരു കാരണമായേക്കാം.
Discussion about this post