കോഴിക്കോട്: മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്നും ചാടിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. പ്രതികളായ ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് കുടുംബം പുറത്തുവിട്ടിരിക്കുന്നത്. അതേസമയം കെട്ടിടത്തിൽ നിന്നും ചാടിയതിനെ തുടർന്ന് സാരമായി പരിക്കേറ്റ യുവതി ചികിത്സയിൽ തുടരുകയാണ്.
പെൺകുട്ടിയെ പ്രതികൾ ചേർന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങളും സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. പ്രതികളോട് ഉപദ്രവിക്കരുതെന്ന് പെൺകുട്ടി അപേക്ഷിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ആരെങ്കിലും രക്ഷിക്കണേയെന്ന് പറഞ്ഞ് യുവതി നിലവിളിക്കുന്നുമുണ്ട്. തുടർന്നും ഉപദ്രവിക്കാൻ ശ്രമിച്ചതോടെ പെൺകുട്ടി പ്രാണരക്ഷാർത്ഥം കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടുകയായിരുന്നു.
മുക്കം സ്വദേശികളായ ദേവദാസ്, ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവർ ആണ് കേസിലെ പ്രതികൾ. ഇവർ ഒളിവിലാണ്. ഇവർക്കായ് പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ഹോട്ടലിൽ ആയിരുന്നു യുവതി ജോലി ചെയ്തിരുന്നത്.
ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ ആയിരുന്നു പ്രതികൾ യുവതിയുടെ താമസസ്ഥലത്ത് എത്തിയത്. സഹതാമസക്കാർ നാട്ടിൽ പോയ തക്കം നോക്കിയായിരുന്നു പ്രതികൾ എത്തിയത്. യുവതിയുടെ മുറിയിലേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. മൂന്ന് മാസം മുൻപ് ആയിരുന്നു യുവതി ഹോട്ടലിൽ എത്തിയത്.
Discussion about this post