ഇടുക്കി: പോലീസ് സേനയ്‌ക്കെതിരെ കുറ്റപ്പെടുത്തലുമായി ഇടുക്കി സിപിഎം ജില്ലാ സമ്മേളനം. പാർട്ടിക്കാർ പോലീസ് സ്റ്റേഷനുകളിൽ ചെന്നാൽ തല്ല് കിട്ടുന്ന അവസ്ഥയാണെന്നാണ് വിമർശനം. സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിനെതിരെയും കേരള കോൺഗ്രസ് എമ്മിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും വിമർശനം ഉണ്ടായി.
ജില്ലയിൽ മന്ത്രി ഉണ്ടായിട്ടും കാര്യമായ വികസനം നടക്കുന്നില്ലെന്നായിരുന്നു റോഷി അഗസ്റ്റിനെതിരെ ഉയർന്ന ആരേീപണം ജനങ്ങൾക്ക് വാഗ്ദാനങ്ങൾ മാത്രം നൽകുന്നു മന്ത്രിയായി മാറിയെന്നും കേരള കോൺഗ്രസിനെ മുന്നണിയിലെടുത്തത് കാര്യമായി പ്രയോജനം ചെയ്തില്ലെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു. കേരള കോൺഗ്രസ് എം സഹകരണ മനോഭാവം കാണിക്കുന്നില്ല. പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചൽ പോലും എടുക്കുന്നില്ലെന്നും പാർട്ടിക്കാർ സ്റ്റേഷനിൽ ചെന്നാൽ തല്ല് കിട്ടുന്ന അവസ്ഥയാണെന്നും പോലീസിനെ നിയന്ത്രിക്കുന്നതിൽ ആഭ്യന്തര വകുപ്പ് പരാജയമാണെന്നും ആരോപണം ഉയർന്നു.
Discussion about this post