ഇന്റർനെറ്റിനെ കൂടുതൽ വിശ്വാസയോഗ്യമാക്കാൻ നിർമിത ബുദ്ധിക്ക് സാധിച്ചുവെന്ന ഒഎൻഡിസി സൗത്ത് ഇന്ത്യ സിനീയർ വൈസ് പ്രസിഡന്റ് നിതിൻ നായർ. എഐ സാങ്കേതിക വിദ്യയുടെ വളർച്ച മൂലം തെറ്റായ കാര്യങ്ങൾ സമൂഹത്തിൽ പടരുന്നത് വളരെ എളുപ്പത്തിൽ മനസിലാക്കാൻ സാധിച്ചു. കസ്റ്റമർ കെയർ കൂടുതൽ മികച്ചതാക്കാനും എഐ വഹിച്ച പങ്ക് ചെറുതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പേഴ്‌സണലൈസ്ഡ് ഷോപ്പിംഗ് എക്‌സ്പീരിയൻസിലും നിർമിത ബുദ്ധി വലിയ പങ്ക് വഹിക്കുന്നുണ്ട്. സെർച്ച് ഹിസ്റ്ററി ഉപയോഗിച്ച് അതിനനുസരിച്ചുള്ള പ്രൊഡക്റ്റുകൾ കാണിക്കാനും വാങ്ങിപ്പിക്കാനും എഐ സഹായിക്കുന്നു. എഐയുടെ വരരേവാടെ സാങ്കേതികത കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെട്ടു. ഒരു ഫൈ്‌ളറ്റ് ബുക്ക് ചെയ്യാൻ പോലും എഐയെ ആശ്രയിക്കുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്. ഓരോ ഉപയോക്താക്കളെയും അവരുടെ ആവശ്യങ്ങളും തിരിച്ചറിഞ്ഞ് അവർക്ക് വേണ്ട ഉത്പന്നങ്ങൾ നിർദേശിക്കാനും അലക്‌സ, സിരി പോലുള്ള വോയിസ് അസിസ്റ്റന്റുകളെ സഹായിക്കാനും എഐയ്ക്ക് സാധക്കും. വെർച്വൽ ട്രൈ ഓൺസ് പോലുള്ള സൗകര്യങ്ങളും നമ്മുടെ ഷോപ്പിംഗുകളെ കൂടുതൽ എളുപ്പമുള്ളതാക്കി മാറ്റി. ഇതുവഴി, ഇഷ്ടമുള്ള വസ്ത്രങ്ങൾ ഇട്ടുനോക്കാതെ തന്നെ വാങ്ങാൻ ഉപയോക്താക്കൾക്കായെന്നും നിതിൻ നായർ പറഞ്ഞു.
ഒരു സംഭരണശാലയിൽ എന്തെല്ലാം കാര്യങ്ങൾ കൂടുതലായി സൂക്ഷിക്കണം, എന്തെല്ലാം ഒഴിവാക്കണം എന്നതിനെ കുറിച്ച് വിപണിയിലെ ആവശ്യകതയനുസരിച്ച് ഒരാൾക്ക് പറഞ്ഞ് തരാൻ എഐയ്ക്ക് കഴിയുന്നു. ചെറുകിട കമ്പനികൾക്കും സംരഭങ്ങൾക്കും വരെ മികച്ച സാങ്കേതികത ലഭ്യമാക്കാനും എഐയ്ക്ക് കഴിയുംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post