കോട്ടയം : സർക്കാരിനെതിരെ ചങ്ങാനാശേരി അതിരൂപത. കൃഷിക്കാരെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് ആർച്ച് ബിഷപ് മാർ തോമസ് തറയിൽ പറഞ്ഞു. ഇവിടെ വന്യമൃഗങ്ങൾക്ക് നൽകുന്ന പരിഗണന പോലും മനുഷ്യന് ലഭിക്കുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യമായല്ല സർക്കാരിനെതിരെ അതിരൂപത വിമർശനം ഉന്നയിക്കുന്നത് . കാട്ടുമൃഗങ്ങൾക്ക് മാത്രമാണ് ഇവിടെ അവകാശം ഉള്ളത്. മനുഷ്യർക്ക് ഒന്നും തന്നെയില്ല. മൃഗങ്ങളുടെ ആക്രമണത്തിൽ ഒരു മനുഷ്യൻ മരിച്ചു കഴിഞ്ഞാൽ അതിന്റെ പിന്നിൽ ആർങ്കെിലും എതിരെ കേസ് എടുത്താതയി നിങ്ങൾക്ക് അറിയുമോ? . ഇതിനുള്ള ഉത്തരം എന്നത് ഇല്ല എന്നതാണ്. മനുഷ്യൻ മരിക്കുന്നതിൽ ആർക്കും ഒരു സങ്കടം ഇല്ല എന്ന് തന്നെ വേണം പറയാൻ . ആയിരക്കണക്കിന് ആളുകളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിക്കുന്നത്. മരിക്കുന്ന ആ സമയത്ത് നാട്ടുകാർ ബഹളം ഉണ്ടാക്കും. മാദ്ധ്യമങ്ങൾ രണ്ട് ദിവസം കൊട്ടിയാഘോഷിക്കും . പിന്നെ അതിന്റെ ചൂട് കുറയും എന്നും ബിഷപ് പറഞ്ഞു.
അതേസമയം കൃഷിയിടത്തിൽ കാട്ടുമൃഗങ്ങൾ ഇറങ്ങി കൃഷി നശിപ്പിച്ചാൽ അതിന്റെ ഉത്തരാവാദിത്വം വനംവകുപ്പിനാണ്. അവരാണ് അത് നോക്കേണ്ടത്. എന്നാൽ ഇതിന്റെ ഉത്തരവാദിത്വം വനംവകുപ്പിനാണ് എന്ന് പറയാനുള്ള ധൈര്യം പോലും ഈ സർക്കാരിനില്ല.
എയ്ഡഡ് സ്‌കൂളുകളുകളിലെ അദ്ധ്യാപക നിയമനങ്ങളിൽ സർക്കാരിന് വീഴ്ചയെന്നും ബിഷപ് പറഞ്ഞു. സംസ്ഥാന സർക്കാരുകൾക്കെതിരെ സിറോ മലബാർസഭ ചങ്ങനാശേരി അതിരൂപതയിലെ പള്ളികളിൽ സർക്കുലർ വായിച്ചു.
ക്രൈസ്തവരുടെ പ്രശ്‌നങ്ങൾ പഠിക്കാനുള്ള ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷൻ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടാത്തത് എന്തുകൊണ്ടാണ് എന്നും സർക്കുലറിൽ ചോദിക്കുന്നുണ്ട്.
Discussion about this post