തൃശ്ശൂർ : തൃശ്ശൂരിലെ ബിജെപിയുടെ വളർച്ച തടയാനിയില്ലെന്ന് സിപിഎം. ക്രൈസ്തവ മേഖലയിൽ ബിജെപി സ്വാധീനം വർദ്ധിച്ചു വരുകയാണ്. ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് ബിജെപിയുടെ വിജയം വിലയിരുത്തിയത് . സിപിഎം പാർട്ടി പ്രവർത്തന രീതികളിൽ മാറ്റം വരുത്തുന്നത് അനിവാര്യമാണെന്ന് പാർട്ടി തീരുമാനിക്കുകയും ചെയ്തു.
കരുവന്നൂർ വിഷയം പാർട്ടിക്ക് കനത്ത പ്രഹരമായി. പ്രാദേശിക ജാഗ്രത കുറവാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും റിപ്പോർട്ടിലുണ്ട്.
കുന്നംകുളം ടൗൺ ഹാളിലെ കൊടിയേരി ബാലകൃഷ്ണൻ നഗറിറാലണ് ജില്ലാ സമ്മേളനം നടക്കുന്നത്. രാവിലെ 9 ന് ജില്ലയിലെ മുതിർന്ന നേതാവ് എൻ ആർ ബാലൻ പതാക ഉയർത്തി.. പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എംഎം വർഗീസാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.
കരുവന്നൂർ തട്ടിപ്പ്, മറ്റു സഹകരണ ബാങ്കുകളുടെ സാമ്പത്തിക ക്രമക്കേടുകൾ, പാർലമെൻറ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താദ്യമായി ബിജെപി തൃശൂരിൽ അക്കൗണ്ട് തുറക്കാനിടയായ സാഹചര്യം, കത്തോലിക്കാ സഭ ബിജെപിക്ക് നൽകുന്ന പിന്തുണ, തൃശൂർ കോർപ്പറേഷൻ ഉൾപ്പടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്തു.
ഏറ്റവും കൂടുതൽ കരുനവന്നൂർ വിഷയമാണ് തൃശ്ശൂർ ജില്ലയിലാകെ പ്രതിസന്ധിയിലാക്കിയത്. സഹകരണസംഘത്തിലെ ഒരോ പ്രവർത്തനവും നിരീക്ഷിക്കണമെന്ന മുന്നറിയിപ്പും കൂടി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
നിലവിലെ സെക്രട്ടറി എംഎം വർഗീസ് ഒഴിയാനുള്ള സാധ്യതയാണുള്ളത്. അബ്ദുൾ ഖാദർ, യു.പി. ജോസഫ് എന്നിവരുടെ പേരുകളാണ് സജീവമായുള്ളത്. പതിനൊന്നിന് ഉച്ചതിരിഞ്ഞ് നടക്കുന്ന സമാപന സമ്മേളനം മുഖ്യ മന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.
Discussion about this post