ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിരാഷ്ട്ര സന്ദർശനത്തിനു ഇന്ന് തുടക്കം. ഫ്രാൻസ് യുഎസ് തുടങ്ങിയ രാജ്യങ്ങലാണ് മോദി സന്ദർശിക്കുക. ഫ്രാൻസിൽ നടക്കുന്ന ഉച്ചക്കോടിയിൽ പങ്കെടുക്കാനാണ് മോദി ഫ്രാൻസിലേക്ക് പോലുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോയ്‌ക്കൊപ്പം ചടങ്ങിൽ മോദി അദ്ധ്യക്ഷത വഹിക്കും. ഫ്രാൻസിൽ നടക്കുന്ന ഉച്ചക്കോടിക്കു ശേഷമായിരിക്കും മോദി യുഎസിലേക്ക് യാത്ര തിരിക്കുക.
ഇന്ന് ഉച്ചയ്ക്ക് ന്യൂഡൽഹിയിൽ നിന്ന് മോദി യാത്ര തിരിക്കും. വൈകീട്ടോടെ പാരീസിൽ എത്തും. തുടർന്ന് ഫ്രഞ്ച് പ്രസിഡന്റിന്റെ അത്താഴ വിരുന്നിൽ പങ്കെടുക്കും. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും ചൈനീസ് ഉപപ്രധാനമന്ത്രി ഡിങ് സൂക്‌സിയാങ്ങും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഫെബ്രുവരി 11 നാണ് ഉച്ചകോടി.
2023ൽ യുകെയിലും 2024ൽ ദക്ഷിണ കൊറിയയിലും നടന്ന ആഗോള ഫോറങ്ങളുടെ തുടർച്ചയായാണു പാരീസിലെ എഐ ഉച്ചകോടിയും നടക്കുന്നത്. ഉച്ചകോടിക്കു ശേഷം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ശക്തമായ സാമ്പത്തിക സഹകരണം വളർത്തിയെടുക്കുന്നതായിരിക്കും പ്രധാന ചർച്ച. തുടർന്നു മാർസെയിലിലേക്കു പോകുന്ന പ്രധാനമന്ത്രി സ്വകാര്യ അത്താഴവിരുന്നിലും പങ്കെടുക്കും. ഇതിനുശേഷമായിരിക്കും യുഎസിലേക്ക് പുറപ്പെടുക. ഫെബ്രുവരി 11 12 തീയതികളിലാണ് യുഎസ് സന്ദർശനം.
മോദിയുടെ സന്ദർശനം ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തിന് കൂടുതൽ ഊർജവും ദിശാബോധവും നൽകുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പത്രസമ്മേളനത്തിൽ പറഞ്ഞു. വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തും. അമേരിക്കയിലേക്കുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതി തീരുവയിലടക്കം പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും തമ്മിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ചർച്ച നടക്കുമെന്നാണ് കരുതുന്നത്.
സത്യപ്രതിജ്ഞയ്ക്ക് ശേഷം, പ്രധാനമന്ത്രി നരേന്ദ്രമോദി, ട്രംപുമായി ഫോണിൽ സംസാരിച്ചിരുന്നു. ജനുവരി 29നായിരുന്നു ഇരുവരുടെയും സൗഹൃദസംഭാഷണം. ഇതിന് ശേഷം അദ്ദേഹവുമായി സംസാരിച്ചു. അടുത്ത മാസം, ഫെബ്രുവരിയിൽ അദ്ദേഹം വൈറ്റ് ഹൗസിൽ ഉണ്ടാകും.’ ട്രംപ് പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘വളരെ നല്ലതാണെന്നും’ ട്രംപ് വിശേഷിപ്പിച്ചിരുന്നു
Discussion about this post