ചാവക്കാട്; ഭർത്താവുമൊത്തുള്ള സകല പ്രശ്‌നങ്ങൾക്കും അറബി മന്ത്രവാദത്തിലൂടെ പരിഹാരം കാണെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയെ പീഡിപ്പിക്കുകയും 61 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ രണ്ട് മലപ്പുറം സ്വദേശികൾ അറസ്റ്റിൽ. അറബിമന്ത്രവാദിയെയും സഹായിയെയും ആണ് അറസ്റ്റ് ചെയ്തത്. മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയിൽ വീട്ടിൽ താജുദ്ദീൻ (46) സഹായി വടക്കേക്കാട് നാരയങ്ങാടി കല്ലൂർ മലയംകളത്തിൽ വീട്ടിൽ ഷക്കീർ(37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഭർതതാവുമായി പിണങ്ങികഴിയുകയായിരുന്ന യുവതിയുടെ വീട്ടിലേക്ക് മന്ത്രവാദിയുടെ ശിഷ്യനെന്ന് വിശ്വസിപ്പിച്ചാണ് ഷക്കീർ എത്തിയത്. തലവേദനയുടേതെന്ന് പറഞ്ഞ് ഗുളിക നൽകി ബോധം കെടുത്തി നഗ്നചിത്രങ്ങൾ പകർത്തി പിന്നീട് ഭർത്താവിന്റെ വീട്ടുകാരെ കാണിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ ഇരുവരും ചേർന്ന് പണവും ഭീഷണുപ്പെടുത്തി തട്ടിയെടുത്തുവെന്നാണ്് പരാതിയിൽ പറയുന്നത്.
ഷക്കീറിന് പിന്നാലെ താജുദ്ദീൻ ഇയാളുടെ ഗുരുവാമെന്ന് പറഞ്ഞ് യുവതിയുടെ വീട്ടിലെത്തുകയും മരുന്ന് നൽകി അബോധാവസ്ഥയിലാക്കി ലൈംഗികമായി ഉപദ്രവിക്കുകയും അത് മൊബൈലിൽ പകർത്തുകയും ചെയ്തു. ഭീഷണിപ്പെടുത്തി പലതവണയായി യുവതിയിൽ നിന്നും 61 ലക്ഷം രൂപയാണ് പ്രതികൾ കൈക്കലാക്കിയത്. ഭീഷണി തുടർന്നതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.
Discussion about this post