ആകാശത്ത് പറക്കുന്ന അജ്ഞാത വസ്തുക്കൾ കാണുന്നു…. ഇപ്പോഴും ഈ അജ്ഞാത വസ്തുക്കൾ എന്താണ് എന്ന് കണ്ടുപിടിച്ചിട്ടില്ല. ഈ ആകാശ വസ്തുക്കൾ അന്യഗ്രഹജീവികളുടെ വാഹനമായിരിക്കാം. , അല്ലെങ്കിൽ ശത്രു രാജ്യത്തിന്റെ രഹസ്യ പേടകമായിരിക്കാം എന്നുമാണ് വിശ്വസിച്ചു വരുന്നത്. പക്ഷേ ഒന്നിനും തെളിവുകളില്ല .
ഒരിടയ്ക്ക് വാർത്തകളിൽ എന്നും ഇടംപിടിച്ചിരുന്നവയാണ് യു എഫ് ഒകൾ അഥവാ പറക്കുന്ന അജ്ഞാത വസ്തുക്കൾ . 1978 ഒക്ടോബർ 21. രാത്രി 7.06 . എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് ഒരു സന്ദേശം എത്തി.ഓസ്‌ട്രേലിയയിലെ ബേസ് സ്‌ട്രെയിറ്റ് ഭാഗത്തെ കടലിന് മുകളിലൂടെ താൻ പറത്തുന്ന ഫ്രെഡറികിനെ ഒരു വസ്തു പിന്തുടരുന്നു എന്ന്….,,…
ഏകദേശം 4,500 അടി മുകളിലായിട്ടാണ് പറക്കുന്ന ഒരു വസ്തു പിന്തുടരുന്നതെന്ന് ഫ്രെഡറിക് കൺട്രോൾ റൂമിനെ അറിയിച്ചു . പക്ഷേ തന്നെ പിന്തുടരുന്നത് മറ്റൊരു വിമാനമാണോ എന്ന് തനിക്കറിയില്ല.. എന്നാൽ ഒരു കാര്യം മാത്രം മനസ്സിലായോള്ളൂ. അതിന് നാല് ലൈറ്റുകൾ ഉണ്ട്. നിമിഷ നേരം കൊണ്ട് അജ്ഞാത വസ്തു തന്റെ വിമാനത്തിന്റെ അടുത്തേക്ക് എത്തി. തിളങ്ങുന്ന ഏതോ ലോഹത്താൽ നിർമിതമായ ആ വസ്തുവിൽ നിന്ന് പച്ചനിറത്തിലുള്ള ഒരു പ്രകാശം വരുന്നതായി ഫ്രെഡറിക് കണ്ടു. അതിന നിരീക്ഷിക്കാൻ സമയം കിട്ടുന്നതിനു മുൻപ് എഞ്ചിൻ തകരാറിലായി . കൺട്രോൾ റൂമിലുള്ള എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഫെഡ്രറിക് പറഞ്ഞു…….ഇതൊരു വിമാനമല്ല…… പിന്നാലെ ലോഹങ്ങൾ തമ്മിൽ കൂട്ടി ഉരസുന്ന പോലുള്ള ശബ്ദം കേട്ടു.
സംഭവ ശേഷം ഉടനെ തന്നെ ഓസ്‌ട്രേലിയൻ എയർഫോഴ്സിന്റെ വിമാനങ്ങൾ ഫ്രെഡറികിനായുള്ള തിരച്ചിൽ ആരംഭിച്ചു . എന്നാൽ ഒരു വിവരവും കിട്ടിയില്ല. നാലഞ്ച് ദിവസം വ്യപകമായി തിരച്ചിൽ നടത്തി അവസാനിപ്പിച്ചു. ഇപ്പോഴും ഫ്രെഡറിക് എവിടെ പോയി എന്നുള്ളത് ചോദ്യചിച്‌നമായി മാറിയിരിക്കുകയാണ്… മാറിയിരിക്കുകയാണ് എന്നല്ല തുടരുകയാണ് എന്ന് വേണം പറയാൻ .
ഒന്നുകിൽ ഫ്രെഡറികിന്റെ വിമാനം താഴേക്ക് നിയന്ത്രണം വിട്ട് സഞ്ചരിച്ചിരിക്കാമെന്നും സ്വന്തം വിമാനത്തിന്റെ തന്നെ പ്രകാശത്തിന്റെ പ്രതിഫലമാനമായിരിക്കാം ഫ്രെഡറിക് കണ്ടതെന്നും അധികൃതർ സംശയം പ്രകടിപ്പിച്ചു . ചിലർ പറയുന്നു ഇതെല്ലാം തട്ടിപ്പാണ്.. ഒരു ഓളിച്ചോടലിനായോ ആത്മഹത്യയ്ക്കായോ എല്ലാം ഫ്രെഡറിക് തന്നെ സൃഷ്ടിച്ചതാകാമെന്നും ചിലർ വാദിച്ചു .
അന്യഗ്രഹജീവികളും പറക്കും തളികകളും ഉണ്ടെന്ന് അഗാതമായി വിശ്വസിച്ചിരുന്നയാളാണ് ഫ്രെഡറിക് .അതുകൊണ്ട് തന്നെ തിരോധാനം ഫ്രെഡറിക് മനഃപൂർവം സൃഷ്ടിച്ചതാകാമെന്ന് പലരും ഇപ്പോഴും വിശ്വസിച്ചു വരുന്നു…..
Discussion about this post