പിതാവിനൊപ്പം കയാക്കിംഗ് നടത്തുന്നതിനിടെ യുവാവിനെ ഭീമൻ തിമിംഗലം വിഴുങ്ങുന്നതിന്റെ പേടിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ചിലെയിലെ പെറ്റഗോണിയിലാണ് സംഭവം. 24കാരനായ ആഡ്രിയൻ സിമാൻകസിനെ ഞൊടിയിടയിൽ തിമിംഗലം വിഴുങ്ങുകയും അപ്പോൾ തന്നെ തിരികെ തുപ്പുകയുമായിരുന്നു. തിമിംഗലത്തിന്റെ വായിലകപ്പെട്ട കണ്ണടച്ചു തുറക്കുന്ന അത്ര നേരം മാത്രമുള്ള നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് ആഡ്രിയൻ സിമാൻകസ്.
‘തിമിംഗലം തന്നെ വായിലാക്കിയപ്പോൾ ആദ്യം ശ്രദ്ധിച്ചത് ഒച്ചിന്റെയെല്ലാം ദ്രവം പോലെ കൊഴുപ്പുള്ള അതിന്റെ വായിലെ ദ്രാവകമായിരുന്നു. എന്തോ ഒന്നിന്റെ വായിലാണെന്ന് മനസിലാക്കാൻ ഒരു നിമിഷമെടുത്തു. ഏതോ ഒരു രാക്ഷസനാണ് തന്നെ വിഴുങ്ങിയതെന്നാണ് ആദ്യം കരുതിയതെന്നും ആഡ്രിയൻ പറയുന്നു.
‘ഒരു നിമിഷമെടുത്തു, ഞാൻ എന്തിന്റെയോ വായിലാണെന്ന് മനസിലാക്കാൻ. എന്തോ ഒന്ന് എന്നെ തിന്നിരിക്കുന്നു. അത് കടലിലെ ഏതോ രാക്ഷസനാണെന്നാണ് തോന്നിയത്. പിനോച്ചിയോയെ പോലെ ആ കൂറ്റൻ തിമിംഗലത്തിനുള്ളിൽ ഞാൻ എങ്ങനെ അതിജീവിക്കുമെന്ന് ചിന്തിച്ചു അപ്പോഴേക്കും അതെന്നെ പുറത്തേക്ക് തുപ്പിയിരുന്നു’ – ആഡ്രിയൻ പറഞ്ഞു.
ചിലിയുടെ പാറ്റഗോണിയൻ തീരത്ത് മഗല്ലൻ കടലിടുക്കിലൂടെ പിതാവിനൊപ്പം കയാക്കിംഗ് നടത്തുന്നതിനിടെ എന്തോ ഒന്ന് വന്ന് തട്ടുകയായിരുന്നു. അത് തന്നെ കടലിൽ മുക്കുകയും ചെയ്തു. താൻ കണ്ണടച്ചു തുറക്കുമ്പോൾ താൻ തിമിംഗലത്തിന്റെ വായ്ക്കുള്ളിലായിരുന്നു. മുഖത്ത് ഒച്ചിന്റെയെല്ലാം ദ്രവം പോലെ കൊഴുപ്പുള്ള അതിന്റെ വായിലെ ദ്രാവകം മുഖം മുഴുവൻ സ്പർശിക്കുന്നത് താൻ മനസിലാക്കി. കടും നിലയും വെള്ളയും നിറമായിരുന്നു അതിന്റെ വായ്ക്കുള്ളിലെന്നും യുവാവ് കൂട്ടിച്ചേർത്തു.
ഇനിയൊന്നും ചെയ്യാനില്ലെന്ന് തനിക്ക് തോന്നി. ഇനിയതിനെ തടയാൻ കഴിയില്ലെന്ന് മനസിലാക്കി. ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ചു. എന്നാൽ, നിമിഷങ്ങൾക്കുള്ളിൽ തന്നെ താൻ ഉപരിതലത്തിലേക്ക് ഉയർന്നു വരുന്നതായി തോന്നി. എത്ര ആഴത്തിലാണ് താനെന്ന് അറിയില്ലായിരുന്നു. ശ്വാസം ഇനിയും പിടിച്ചു നിർത്താൻ കഴിയുമോ എന്ന് ഭയപ്പെട്ടു തുടങ്ങി. മുകളിലേക്ക് ഏറെ ദൂരമുണ്ടെന്ന് തനിക്ക് തോന്നിപ്പോയി. എന്നാൽ, രണ്ട് സെക്കന്റിനുള്ളിൽ തന്നെ മുകളിലേക്കെത്തി. തന്നെയത് തിന്നില്ലെന്ന് അപ്പോഴാണ് താൻ മനസിലാക്കിയതെന്നും ആഡ്രിയൻ പറഞ്ഞു നിർത്തി.
ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ആഡ്രിയന്റെ പിതാവാണ് ക്യാമറയിൽ പകറത്തിയത്. പിതാവിനടുത്തേക്ക് നീങ്ങുന്നതിനിടെയാണ് തിമിംഗലം പൊങ്ങിയതും യുവാവിനെ വായ്ക്കുള്ളലാക്കിയതും. ഉടന തന്നെ യുവാവിനെ പുറംതള്ളുകയും ചെയ്തു. വെള്ളത്തിൽ നിന്നും വന്നത് തിമിംഗലമാണെന്ന് ആദ്യം മനസിലായില്ലെന്നാണ് യുവാവിന്റെ പിതാവ് പറയുന്നത്. തിരമാലയാണെന്നാണ് ആദ്യം കരുതിയതെന്നും പിതാവ് പറയുന്നു.
Discussion about this post