തിരുവനന്തപുരം: ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ഇത് ബെസ്റ്റ് ടൈം. വാലിഡിറ്റിയെന്ന ഉപയോക്താക്കളുടെ പരാതി പരിഹരിക്കുകയാണ് ബിഎസ്എന്‍എല്‍. ഒരു വര്‍ഷത്തെ കാലാവധി നല്‍കുന്ന റീച്ചാര്‍ജ് പ്ലാനുകള്‍ ആണ് കമ്പനിക്കുള്ളത്.
1999 രൂപ റീച്ചാര്‍ജില്‍ ഒരു വര്‍ഷം ആനുകൂല്യങ്ങള്‍ നല്‍കുന്ന പാക്കേജ് ആണ് അവതരിപ്പിക്കുന്നത്. 365 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന ഈ പാക്കേജില്‍
ബിഎസ്എന്‍എല്ലിന്‍റെ മറ്റ് മെഗാ പ്ലാനുകള്‍ പോലെ വോയിസ് കോളിംഗ് സൗജന്യമാണ്. 365 ദിവസത്തേക്ക് ആകെ 600 ജിബി ഡാറ്റ ഉപയോഗിക്കാം. ഈ പരിധി കഴിഞ്ഞാല്‍ ഡാറ്റാ വേഗം 40 കെബിപിഎസ് ആയി കുറയും. ഇതിന് പുറമെ ദിവസവും 100 വീതം സൗജന്യ എസ്എംഎസുകളും ഉപയോക്താക്കള്‍ക്ക് ആസ്വദിക്കാം.
365 ദിവസം വാലിഡിറ്റിയില്‍ 2999 രൂപയുടെ ഒരു റീച്ചാര്‍ജ് പ്ലാന്‍ കൂടി ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. ദിവസവും മൂന്ന് ജിബി ഡാറ്റ ഈ പ്ലാനിനൊപ്പം കിട്ടും. ധാരാളം ഡാറ്റ ആവശ്യമായുള്ള ഉപഭോക്താക്കള്‍ക്ക് മുതല്‍ക്കൂട്ടാകുന്ന പ്ലാനുകളാണിത്.
Discussion about this post