കരീബിയന്‍ ദ്വീപില്‍ സ്രാവിനൊപ്പം ചിത്രം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു കനേഡിയന്‍ സ്ത്രീയുടെ രണ്ട് കൈകളും കടിച്ചെടുത്തു. കൈക്കോസ് ദ്വീപുകളിലെ തോംസണ്‍ കോവ് ബീച്ചിലാണ് സംഭവം. 55 വയസ്സുള്ള സ്ത്രീയുടെ ഒരു കൈ കൈത്തണ്ടയ്ക്ക് സമീപവും മറ്റേ കൈത്തണ്ടയ്ക്ക് മധ്യഭാഗത്തും മുറിച്ചുമാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. ഇവരെ ചികിത്സയ്ക്കായി ചെഷയര്‍ ഹാള്‍ മെഡിക്കല്‍ സെന്ററിലേക്ക് ഉടന്‍ തന്നെ നീക്കി.
‘സ്രാവിന് ഏകദേശം 6 അടി നീളമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനായി വിനോദസഞ്ചാരിയായ സ്ത്രീ ആഴം കുറഞ്ഞ സ്ഥലത്ത് നിന്ന് സ്രാവുമായി ഇടപഴകാന്‍ ശ്രമിച്ചതായി കണ്ടെത്തിയിട്ടുണ്ട്,’ അധികൃതര്‍ പറഞ്ഞു. സ്ഥിരീകരണമൊന്നുമില്ലെങ്കിലും, സ്ത്രീയെ ആക്രമിച്ചത് ബുള്‍ സ്രാവാണെന്ന് ദൃക്സാക്ഷികള്‍ സൂചിപ്പിക്കുന്നു. സ്രാവ് ഏകദേശം 40 മിനിറ്റ് പ്രദേശത്ത് ചുറ്റിത്തിരിയുകയായിരുന്നു, തുടര്‍ന്ന് നീക്കം നടത്തി.
ഈ വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളാണ് രംഗത്തുവന്നിരിക്കുന്നത്.’ഒരു കൈ നഷ്ടപ്പെടുമെന്ന ചിന്ത ഭയാനകമാണ്, അപ്പോള്‍ രണ്ടും നഷ്ടപ്പെടുന്നതോ. എനിക്കാണെങ്കില്‍ ഞാന്‍ അത് എങ്ങനെ നേരിടുമെന്ന് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല,’ എന്ന് ഒരു ഉപയോക്താവ് പറഞ്ഞു,
പ്രതിവര്‍ഷം ഏകദേശം 83 പേര്‍ യാതൊരു പ്രകോപനവും കൂടാതെ സ്രാവ് ആക്രമണത്തിന് ഇരയാകുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ലോകത്തിന്റെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് തെക്കന്‍ ഓസ്ട്രേലിയയുടെ തീരത്തും യുഎസിന്റെ കിഴക്കന്‍ കടല്‍ത്തീരത്തും സ്രാവ് ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.













Discussion about this post