പ്രേമലു വിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് സംഗീത് പ്രതാപ്. ചിത്രത്തിിലെ കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിലെ നസ്ലെനൊപ്പമുള്ള സംഗീതിന്റെ പ്രകടനവും കോമഡികളും വലിയ പ്രേക്ഷക സ്വീകാര്യതയാണ് ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ
മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങുന്ന ഹൃദയപൂർവ്വം എന്ന സിനിമയുടെ ലോക്കേഷനിൽ നിന്നുള്ള സംഗീതിന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ലൈവറലാവുന്നത്.
സാധാരണ എല്ലാവരും കേക്ക് മുറിച്ചാണല്ലോ പിറന്നാൾ ആഘോഷിക്കുന്നത്. എന്നാൽ ഇവിടെ കേക്കിന് പകരം മുറിക്കുന്നത് പഴംപൊരിയാണ്. കേക്ക് വൈകിയതിനാലാണ് മോഹൻലാലിനൊപ്പം സംഗീത് പഴംപൊരി മുറിച്ചത്. കേക്കിനു പകരം പഴംപൊരി എത്തിയപ്പോൾ പഴംപൊരിയല്ലേ നല്ലത് എന്നായിരുന്നു സത്യൻ അന്തിക്കാടിന്റെ പ്രതികരണം. ഉടനെ മോഹൻലാൽ കേക്കിന് പകരം പഴംപൊരി എടുത്ത് നൽകി. സംഗീത് പഴംപൊരി മുറിച്ച് എല്ലാവർക്കും കൊടുത്തു . പിന്നീട് ഒരുമിച്ച് ചിത്രങ്ങൾ എടുത്തു. ‘വേറെ ആരുടെയെങ്കിലും ബർത്ത്‌ഡേ ഉണ്ടാ’ എന്നു കുസൃതിയോടെ ചോദിച്ചാണ് മോഹൻലാൽ സെറ്റിൽ നിന്ന് മടങ്ങിയത്.
ജന്മദിന സ്‌പെഷ്യൽ കേക്ക് എത്തിയപ്പോൾ സെറ്റിലുള്ളവർക്കൊപ്പം താരം കേക്കും മുറിച്ചും ആഘോഷിച്ചു. പിറന്നാൾ ആഘോഷിക്കാൻ സെറ്റിൽ സംഗീതിന്റെ ഭാര്യയും ഉണ്ടായിരുന്നു.
2015ന് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രം കൂടിയാണ് ഹൃദയപൂർവ്വം. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് സംഗീത് എത്തുന്നത് .
സംഗീതിൻരെ അവസാനമായി ഇറങ്ങിയ ചിത്രം കഴിഞ്ഞ ദിവസം ഇറങ്ങിയ ബ്രോമാൻസാണ്. മികച്ച പ്രതികരണം നേടുന്ന സിനിമയിലെ സംഗീത് പ്രതാപ് അവതരിപ്പിച്ച ഹരിഹരസുധൻ എന്ന കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അംബരീഷ്, ഭരത് ബോപ്പണ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Discussion about this post