ന്യൂഡൽഹി : മകനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കനാലിൽ തള്ളി അമ്മ. ബന്ധുങ്ങൾക്ക് നേരെ നിരന്തരമായി പീഡന ശ്രമങ്ങൾ നടത്തിയതിനാണ് അമ്മ മകനെ കൊലപ്പെടുത്തിയത്. 57 വയസ്സുകാരിയായ ലക്ഷ്മി ദേവി 35 വയസ്സുകാരനായ മകൻ ശ്യാം പ്രസാദിനെ കൊലപ്പെടുത്തി അഞ്ചു കഷ്ണങ്ങളാക്കിയത്. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലാണ് സംഭവം.
വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ബന്ധുക്കളുടെ സഹായത്തോടെയാണ് അമ്മ മകനെ കൊന്നത്. കോടാലിയും മറ്റ് കൂർത്ത ആയുധങ്ങളും ഉപയോഗിച്ചാണ് ലക്ഷ്മി മകനെ കൊലപ്പെടുത്തിയത്.
അവിവാഹിതനാണ് മകൻ ശ്യാം പ്രസാദ്. ഇയാൾ നിരവധി തവണ ബന്ധുക്കൾക്ക് നേരെ പീഡന ശ്രമം നടത്തിയതായി പ്രകാശം എസ് പി ആർ ദാമോദർ പറഞ്ഞു. ഹൈദരാബാദ് ബംഗളൂരൂ എന്നിവിടങ്ങളിൽ താമസിക്കുന്ന അടുത്ത ബന്ധുകൾക്കു നേരെയാണ് ശ്യാം പ്രസാദ് പലപ്പോഴായി പീഡന ശ്രമം നടത്തിയിട്ടുള്ളത്. അമ്മയുടെ അനുജത്തിമാരെ പലവട്ടം പീഡിപ്പിക്കാനും ഇയാൾ ശ്രമിച്ചു.
മകന്റെ ഈ സ്വഭാവത്തിൽ മനംനൊന്താണ് അമ്മ മകനെ കൊല്ലാൻ തീരുമാനിച്ചത്. മൃതദേഹം അഞ്ചു കഷ്ണങ്ങളാക്കിയ ശേഷം മൂന്ന് ചാക്കുകളിലാക്കി ഗ്രാമത്തിലെ നഗലഗാണ്ടി കനാലിൽ തള്ളുകയായിരുന്നു.
പ്രതികൾ ഒളിവിലാണ്. പ്രതികളെ പിടിക്കൂടാനായി തിരച്ചിൽ തുടരുകയാണ് എന്ന് പോലീസ് അറിയിച്ചു.












Discussion about this post