മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ജയസൂര്യയും വിനായകനും. ഭാര്യ സരിതയ്‌ക്കൊപ്പമാണ് ജയസൂര്യ ക്ഷേത്രദർശനത്തിന് എത്തിയത്. ഇരുവരുടെയും ക്ഷേത്രദർശന ചിത്രങ്ങൾ സോഷ്യൽമീഡിയകളിലൂടെ വൈറലാവുന്നുണ്ട്.
ഈ കഴിഞ്ഞ ദിവസാണ് ജയസൂര്യ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുത്തത്. ഭാര്യയോടും മക്കളോടും ഒപ്പമായിരുന്നു കുംഭമേളയിൽ പങ്കെടുത്തത്. അദ്ദേഹം തന്നെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ചടങ്ങുകളുടെ ഭാഗമായി പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്ത് നിവരുന്ന ചിത്രങ്ങളാണ് ജയസൂര്യ പങ്കുവെച്ചത്.
കത്തനാർ ആണ് ജയസൂര്യയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. , ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത് ഗോകുലം ഗോപാലനാണ്.
Discussion about this post