ന്യൂഡൽഹി; രാജ്യതലസ്ഥാനത്ത് ഭൂചലനം. റിക്ടർ സ്‌കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. പുലർച്ചെ 5.37 നാണ് ഭൂചലനം ഉണ്ടായത്. ന്യൂഡൽഹിയാണ് പ്രഭവകേന്ദ്രം. ഭൗമോപരിതലത്തിൽ നിന്നും 5 കിലോമീറ്റർ താഴെയാണ് പ്രഭവകേന്ദ്രം. തലസ്ഥാന മേഖലയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മുൻകരുതലെന്ന നിലയിൽ ആളുകൾ പലരും വീടുകളിൽ നിന്ന് ഇറങ്ങിയോടി. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഉടൻ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഉത്തരേന്ത്യയിലുടനീളം തുടർ പ്രകമ്പനം ഉണ്ടായെന്നു നാഷനൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ശക്തമായ ഭൂചലനം ഉണ്ടാകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്
ഡൽഹിയിൽ 5 കിലോമീറ്റർ ആഴത്തിലാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ജനുവരി 23ന്, ചൈനയിലെ സിൻജിയാങ്ങിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് ഡൽഹി-എൻസിആറിൽ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. അതിനു രണ്ടാഴ്ച മുൻപ്, അഫ്ഗാനിസ്ഥാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഡൽഹിയിൽ പ്രകമ്പനമുണ്ടാക്കി.
Discussion about this post