എമ്പുരാൻ സിനിമയിൽ ബൈജു സന്തോഷ് അവതരിപ്പിക്കുന്ന കഥാപാത്രമായ മുരുകന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു.ബൈജു സന്തോഷാണ് വീഡിയോയുമായി എത്തിയിരിക്കുന്നത്. ചിത്രത്തിലെ പതിനെട്ടാം പോസ്റ്ററായാണ് മുരുകന്റെ ലുക്ക് പുറത്തുവിട്ടത്.
ലൂസിഫർ എന്ന ചിത്രവും അതിലെ കഥാപാത്രങ്ങളെയും പ്രത്യേകിച്ച് അതിലെ സ്റ്റീഫച്ചായനെയും മുരുകനെയും ആരും മറന്ന് കാണില്ല. ഞാൻ വളരെ ഇഷ്ടത്തോടെ അവതരിപ്പിച്ച കഥാപാത്രമായിരുന്നു മുരുകൻ. നീണ്ട അഞ്ച് വർഷത്തിന് ശേഷം എമ്പുരാൻ തിരിച്ചെത്താൻ പോവുകയാണ്. ഈ അവസരത്തിൽ ശ്രീ മോഹൻലാൽ ,ആന്റണി പെരുമ്പാവൂർ ,പൃഥ്വിരാജ്, മുരുളി ഗോപി സുജിത്ത് വാസുദേവ് തുടങ്ങിയ എല്ലാവരെയും ഞാൻ സ്‌നേഹത്തോടെ ഓർമ്മിക്കുകയാണ്.
മലയാളം കണ്ട ഏറ്റവും വലിയ സിനിമയായി എമ്പുരാൻ എത്തുമ്പോൾ അതിൽ മുരുകനെന്ന കഥാപാത്രമായി ഒരു മര്യാദയോടുകൂടി ഞാൻ നിങ്ങളുടെ മുൻപിലേക്ക് എത്തുന്നത്. മാർച്ച് 27 നാണ് കേരളത്തിലെ 700 ഓളം തീയേറ്ററുകളിലേക്ക് സിനിമ എത്തുന്നത്. അപ്പോൾ നമ്മൾക്ക് തീയേറ്ററുകളിുൽ വച്ച് കാണാം.. കാണണം. കണ്ടേ പറ്റൂ… കണ്ടാൽ നിങ്ങൾക്കും കൊള്ളാം.. പിന്നെ ഞങ്ങൾക്കും കൊള്ളാം എന്ന് ബൈജു സന്താഷ് പറഞ്ഞു.
Discussion about this post