തിരുവനന്തപുരം : സംസ്ഥാനത്ത് യുവജനതയ്ക്കു വോട്ട് ചെയ്യാൻ താൽപര്യം കുറഞ്ഞു വരുകയാണ്. ഇത് പരിശോധിക്കാൻ ഒരുങ്ങുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ . ഇതിനായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ ഓൺലൈൻ സർവേ ആരംഭിച്ചിരിക്കുകയാണ്. 18നും 30നും ഇടയിൽ പ്രായമുള്ളവരിൽ നിന്നുള്ള വിവര ശേഖരണമാണ് ലക്ഷ്യമിടുന്നത്.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകാറുണ്ടോ, ഇല്ലെങ്കിൽ എന്തുകൊണ്ടാണ് പങ്കെടുക്കാത്തത്, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടോ…? തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.
രാജ്യത്ത് യുവാക്കളുടെ വോട്ടിംഗ് ശതമാനം വളരെ കുറവാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇയൊരു സാഹചര്യത്തിലാണ് പുതിയ നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ എത്തിയിരിക്കുന്നത്. എന്നാൽ വോട്ടിംഗ് കുറയുന്നു എന്ന റിപ്പോർട്ട് പുറത്ത് വരുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക കണക്കുകൾ ലഭ്യമല്ല. ഈ സാഹചര്യത്തിൽ കൂടിയുമാണ് സർവേ നടത്തുന്നത്.
രാജ്യത്ത് ആകെ 44 ലക്ഷത്തോളം യുവ വോട്ടർമാർ ഉണ്ടെന്നാണ് കണക്ക്. ഈ സർവ്വേയിലൂടെ കൂടുതൽ യുവാക്കൾക്കു തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നതിനുള്ള പ്രചോദനമായും മാറുമെന്നാണ് പ്രതീക്ഷ. സ്‌കൂൾ , കോളേജ് തലങ്ങളിൽ പ്രവർത്തിക്കുന്ന ഇലക്ടറൽ ലിറ്റസി ക്ലബുകളിലൂടെയും വിവിധ സമൂഹമാദ്ധ്യമങ്ങളിലൂടയും ഈ സർവ്വയിൽ പങ്കെടുക്കാം. കൂടാതെ ഈ ന്യൂസ് വായിക്കുന്നവർക്കും ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് സർവേയിൽ പങ്കെടുക്കാം.
Discussion about this post