ശ്രീനഗർ: ജമ്മു കശ്മീരിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെയും യുവതികളെയും ഉപദ്രവിച്ച ഇമാമിന് ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ച് കോടതി. സോപോർ സ്വദേശിയായ ഇജാസ് ഷെയ്ഖിനെ ആണ് കോടതി ശിക്ഷിച്ചത്. 10 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഇയാൾക്ക് കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമേ ഇയാൾക്ക് പിഴയും ശിക്ഷവിധിച്ചിട്ടുണ്ട്. 50,000 രൂപയാണ് പിഴ. 50,000 രൂപ വച്ച് എല്ലാ ഇരകൾക്കും നൽകാനാണ് കോടതി ഉത്തരവ്.
30 വർഷക്കാലമായി ഇയാൾ വിശ്വാസം മുതലെടുത്ത് കുട്ടികളെയും യുവതികളെയും പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് വിവരം. ജമ്മു കശ്മീരിൽ പ്രമുഖനായ ഇമാമുമാരിൽ ഒരാളാണ് ഇജാസ്. ഇത് മുതലെടുത്താണ് ഇയാൾ പീഡനം തുടർന്നിരുന്നത്. കശ്മീരിന്റെ വിവിധ മസ്ജിദുകളിൽ ഇയാൾ ഇമാമായി സേവനം ചെയ്തിട്ടുണ്ട്.
അദ്ധ്യാപകൻ, മതപ്രാസംഗികൻ എന്നീ നിലകളിൽ ഇസ്ലാമിക വിശ്വാസികൾക്കിടയിൽ ഇജാസിന് വലിയ സ്വാധീനം ഉണ്ട്. അതുകൊണ്ട് തന്നെ ഇയാൾക്ക് കീഴിൽ പഠിക്കാനും ഉപദേശം സ്വീകരിക്കാനുമെല്ലാം രക്ഷിതാക്കൾ മക്കളെ അയക്കുമായിരുന്നു. ചെറിയ കുട്ടികൾ വരെ പ്രായപൂർത്തിയായ യുവതികൾ ഇയാളുടെ പക്കൽ എത്താറുണ്ടായിരുന്നു.
എന്നാൽ ഇത്തരത്തിൽ എത്തുന്ന കുട്ടികളെ ഇയാൾ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നാണ് വിവരം. ഓരോ ദിവസവും ഓരോരുത്തരാണ് ഇയാളുടെ ഉപദ്രവത്തിന് ഇരയാകുക. പീഡനം സഹിക്കാതെ ആകുമ്പോൾ കുട്ടികൾ വീടുകളിൽ എത്തി പരാതി പറയാറുണ്ട്. ചോദ്യം ചെയ്യാനെത്തുമ്പോൾ ഇയാൾ ഭീഷണിപ്പെടുത്തി ഇവരെ തിരികെ അയക്കാറാണ് പതിവ്.
നിരവധി മസ്ജിദുകളിൽ ഇയാൾ ഇമാം ആയിട്ടുണ്ട്. എല്ലാവിടെയും ഇയാൾ കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ട്. യുവതികളെയും ഇയാൾ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. എന്നാൽ ഇയാളെ ഭയന്ന് ഇക്കാര്യങ്ങൾ ഒന്നും തന്നെ പോലീസ് മുൻപാകെ എത്തിയിരുന്നില്ല. 2016 ൽ ആയിരുന്നു ഈ വിവരങ്ങൾ പുറത്തുവന്നത്.
ഇയാളുടെ പീഡനത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ എല്ലാ വിവരങ്ങളും ഡോക്ടർമാരോട് തുറന്ന് പറയുകയായിരുന്നു. ഇതോടെയാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. എന്നാൽ ഇയാൾ സ്വാധീനം ഉപയോഗിച്ച് ഇതിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ ആയിരത്തോളം കുട്ടികളെ പീഡിപ്പിച്ചതായി വ്യക്തമായി. ഇതോടെ ഇയാളെ ജയിലിൽ അടയ്ക്കാനുള്ള നിയമ പോരാട്ടം ആരംഭിക്കുകയായിരുന്നു. ഇതിനാണ് ഇപ്പോൾ വിരാമം ആയത്.
500 ലധികം തവണ തന്നെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് ഇരയായ യുവതിയുടെ വെളിപ്പെടുത്തൽ. 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളോട് ആണ് ഇയാൾക്ക് പ്രിയം. ശരീരത്തിൽ ജിന്ന് ബാധിച്ചിട്ടുണ്ടെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് നിരവധി കുട്ടികളെ ഇയാൾ ഉപദ്രവിച്ചിട്ടുണ്ട്. തന്നെയും ആദ്യമായി ഉപദ്രവിച്ചത് ഇങ്ങനെ ആണെന്നും യുവതി വ്യക്തമാക്കുന്നു.
Discussion about this post