ജയ്പൂർ: രാജസ്ഥാനിൽ ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് പീഡിപ്പിച്ച് മതംമാറ്റുന്ന സംഘത്തിലെ യുവാക്കൾ അറസ്റ്റിൽ. ബീവർ സ്വദേശികളായ റെഹാൻ മുഹമ്മദ്, സൊഹൈൽ മൻസൂരി, ലുക്ക്മാൻ, അർമാൻ പഠാൻ, സാഹിൽ ഖുറേഷി, എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് പുറമേ പ്രായപൂർത്തി ആകാത്ത രണ്ട് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്.
ബീവറിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ആയിരുന്നു പ്രതികൾ നിർബന്ധ മതപരിവർത്തനത്തിന് ഇരയാക്കിയത്. പ്രതികൾ എല്ലാവരും സുഹൃത്തുക്കളും അയൽവാസികളും ആണ്. ഇവരുടെ താമസസ്ഥലത്ത് കൂടിയാണ് മതപരിവർത്തനത്തിന് ഇരയായ വിദ്യാർത്ഥിനി ഉൾപ്പെടെയുള്ളവർ സ്‌കൂളിലേക്ക് പോകാറുള്ളത്. വിദ്യാർത്ഥിനിയെ ലക്ഷ്യമിട്ട യുവാക്കൾ സുഹൈൽ വഴി പെൺകുട്ടിയെ വലയിലാക്കുകയായിരുന്നു.
വീട്ടിലേക്ക് പോകുമ്പോൾ സുഹൈലും സംഘവും കുട്ടിയെ പിന്തുടരാൻ ആരംഭിച്ചു. ഇങ്ങനെ ഒരു ദിവസം ഇയാൾ തന്റെ ഫോൺ നമ്പർ കുട്ടിയ്ക്ക് കൈമാറുകയായിരുന്നു. സുഹൈലിൽ ആകൃഷ്ടയായ കുട്ടി നമ്പറിൽ യുവാവിനെ വിളിച്ച് കോഫി ഷോപ്പിൽവച്ച് സംസാരിക്കാമെന്ന് പറഞ്ഞു. എന്നാൽ കണ്ട ദിവസം ഇയാൾ കുട്ടിയെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. തുടർന്ന് ഇത് കൂട്ടാളികളായ മറ്റുള്ളവരെ കാണിച്ചു. ദൃശ്യങ്ങൾ ഉപയോഗിച്ച് എല്ലാവരും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയെ മതംമാറ്റാൻ ശ്രമിച്ചു. എന്നാൽ കുട്ടി വിസമ്മതിയ്ക്കുകയായിരുന്നു. ഇതേ തുടർന്ന് പ്രതികൾ ചേർന്ന് കുട്ടിയെ മർദ്ദിച്ചു.
പെൺകുട്ടിയുടെ സ്വഭാവത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ വിവരം ആരായുകയായിരുന്നു. അപ്പോഴാണ് പീഡനവിവരം വീട്ടുകാർ അറിഞ്ഞത്. ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് കേസ് എടുത്ത് യുവാക്കളെ അറസ്റ്റ് ചെയ്തു. അപ്പോഴാണ് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. പെൺകുട്ടികളെ മതപരിവർത്തനം ചെയ്ത് വിൽക്കുന്ന സംഘത്തിലെ അംഗങ്ങളാണ് പ്രതികൾ. ബ്രാഹ്‌മണ പെൺകുട്ടിയാണെങ്കിൽ 20 ലക്ഷം രൂപയും, ദളിത് പെൺകുട്ടിയാണെങ്കിൽ 10 ലക്ഷം രൂപയും ആണ് വിറ്റാൽ ഇവർക്ക് കിട്ടുക. സംഭവത്തിൽ അറസ്റ്റിലായ മുഴുവൻ പ്രതികളെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Discussion about this post