കോഴിക്കോട്: കോളേജ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ചേർന്ന് റാഗിംഗിനിരയാക്കിയതായി പരാതി. നടക്കാവ് ഹോളിക്രോസ് കോളേജിലാണ് സംഭവം. സംഭവത്തിൽ ആറ് പേരെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
ഒളവണ്ണ വളപ്പിൽ താനിക്കുന്നത്ത് വിടി വിഷ്ണുവാണ് മർദ്ദനത്തിരയായത്. സൺഗ്ലാസ് ധരിച്ച് കോളേജിലെത്തിയതിനാണ് സീനിയർ വിദ്യാർത്ഥികൾ ചേർന്ന് വിഷ്ണുവിനെ മർദ്ദിച്ചത്. വിഷ്ണുവിന്റെ പരാതിയിൽ മൂന്നാം വർഷ വിദ്യാർത്ഥികളായ മുഹമ്മദ് സിനാൻ, ഗൗതം, കണ്ടാലറിയുന്ന മറ്റ് നാല് പേർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ഫെബ്രുവരി 14നാണ് വിഷ്ണു മർദ്ദനത്തിരയായത്. വൈകീട്ട് ആറ് മണിയോടെ, വോളിബോൾ കോർട്ടിൽ വച്ച് ആറ് പേർ ചേർന്ന് മർദ്ദിച്ചുവെന്ന് വിഷ്ണുവിന്റെ പരാതിയിൽ പറയുന്നു. തല്ക്ക് പിന്നിലും കാലിലുമാണ് പരിക്കേറ്റത്. അതേസമയം,സംഭവം ശ്രദ്ധയിൽപെട്ടയുടൻ വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തതായും പോലീസിൽ വിവരമറിയിച്ചതായും കോളേജ് അധികൃതർ വ്യ്ക്തമാക്കി.
Discussion about this post