മലപ്പുറം: ഡോക്ടറായ ഭാര്യയ്ക്ക് പകരം ആശുപത്രിയിൽ ജോലി ചെയ്യുന്നത് ഭർത്താവെന്ന് പരാതി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ഡോക്ടർ സഫീദയ്‌ക്കെതിരെയാണ് പരാതി.
സഫീദയ്ക്ക് പകരം ഭർത്താവായ ഡോക്ടർ സഫീലാണ് രോഗികളെ പരിശോധിക്കുന്നതെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. സഫീദയുടെ രാത്രി ഡ്യൂട്ടിയാണ് ഭർത്താവ് ചെയ്യുന്നത്.
സംഭവത്തിൽ യൂത്ത് ലീഗ് ആരോഗ്യമന്ത്രിയ്ക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്. ഡോ. സഫീദ കുഞ്ഞിന് മുലയൂട്ടാൻ പോകുമ്പോഴാണ് സഫീൽ ചികിത്സ നടത്തിയതെന്നാണ് സൂപ്രണ്ട് പറയുന്നത്. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് സഫീൽ ഇങ്ങനെ ചെയ്തതെന്നാണ് വിശദീകരണം.
Discussion about this post